മലപ്പുറം: തിരൂരങ്ങാടി പാറക്കടവില്‍ ഇതരസംസ്ഥാന തൊഴിലാളി വെട്ടേറ്റ് മരിച്ചു. ഒഡീഷ സ്വദേശി ലച്ച്‌മ മാച്ചി (43) ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ ഇയാളുടെ കൂടെ താമസിച്ചിരുന്ന ഒഡീഷ് സ്വദേശി ബുട്ടി ബാഗി (44) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
മൂന്നിയൂര്‍ പഞ്ചായത്തിലെ പാറക്കടവിലെ ക്വാര്‍ട്ടേഴ്‌സില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മദ്യലഹരിയിലുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മഴു കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.