ഭരണപക്ഷ എം പി മാരോട് വോട്ട് തേടി; തന്‍റെ സിം പ്രവർത്തന രഹിതമായെന്ന് ഉപരാഷ്ട്രപതി സ്ഥാനാർഥി മാർഗരറ്റ് ആൽവ

0 352

ഭരണപക്ഷ എം പി മാരോട് വോട്ട് തേടിയ ശേഷം തന്‍റെ സിം പ്രവർത്തന രഹിതമായെന്ന് ഉപരാഷ്ട്രപതി സ്ഥാനാർഥിമാർഗരറ്റ് ആൽവ. ആരേയും വിളിക്കാനോ കോളുകൾ സ്വീകരിക്കാനോ കഴിയുന്നില്ല. സിം പൂർവസ്ഥിതിയിലാക്കിയാൽ ആരെയും ബുദ്ധിമുട്ടിക്കില്ലെന്നും മാർഗരറ്റ് ആൽവ ട്വിറ്ററിൽ കുറിച്ചു. ഇതിന് പിന്നിൽ ബി.ജെ.പിയാണെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.

“ബി.ജെ.പി യിലെ ചില സുഹൃത്തുക്കളുമായി ഫോണില്‍ സംസാരിച്ചതിന് ശേഷം എന്‍റെ ഫോണിലേക്ക് വരുന്ന കോളുകള്‍ ഡൈവേര്‍ട്ട് ആയി പോവുകയാണ്. എനിക്ക് ഇപ്പോള്‍ കോള്‍ ചെയ്യാനോ സ്വീകരിക്കാനോ കഴിയുന്നില്ല. സിം പൂര്‍വസ്ഥിതിയിലായാല്‍ ബി.ജെ.പി , തൃണമൂല്‍, ബി.ജെ.ഡി എംപിമാരെ ഇനി ഞാന്‍ ഫോണില്‍ ബന്ധപ്പെടില്ല”- മാർഗരറ്റ് ആൽവ കുറിച്ചു.

Get real time updates directly on you device, subscribe now.