വിക്‌ടേഴ്‌സ് ചാനലില്‍ രണ്ടാംഘട്ട ക്ലാസുകള്‍ക്ക് തിങ്കളാഴ്ച മുതല്‍ തുടക്കം

0 562

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിക്‌ടേഴ്‌സ് ചാ​ന​ലി​ലെ ഓണ്‍ലൈന്‍ പ​ഠ​ന സ​മ്ബ്ര​ദാ​യ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ര​ണ്ടാം​ഘ​ട്ട ക്ലാ​സു​ക​ള്‍ക്ക് തുടക്കം. ക്ലാ​സു​ക​ള്‍ മു​ന്‍​നി​ശ്ച​യി​ച്ച സ​മ​യ​ക്ര​മ​ത്തി​ലാണ് ന​ട​ക്കു​ക​യെ​ന്നും വി​ദ്യാ​ഭ്യാ​സ വകുപ്പ് അ​റി​യി​ച്ചു. കൂടാതെ, സം​സ്ഥാ​ന​ത്ത് ടി​വി ഇ​ല്ലാ​ത്ത 4000 വീ​ടു​ക​ള്‍ ഉ​ണ്ടെ​ന്നും ഇ​വ​ര്‍​ക്ക് ര​ണ്ടു ദി​വ​സത്തിനുള്ളില്‍ ടി​വി എ​ത്തി​ക്കു​മെ​ന്നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം പറഞ്ഞു.

 

വിക്‌ടേഴ്‌സ് ചാ​ന​ലില്‍ ജൂ​ണ്‍ ഒ​ന്ന് മു​ത​ല്‍ ആ​ദ്യത്തെ ഒ​രാ​ഴ്ച ഒ​രേ പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ ത​ന്നെ​യാ​ണ് കാ​ണി​ച്ചി​രു​ന്ന​ത്. ഓ​ണ്‍​ലൈ​ന്‍ പ​ഠ​നത്തിന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ല്‍ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​തെ​ന്നാണ് വിലയിരുത്തല്‍.

അ​തേ​സ​മ​യം, ഇ​ത​ര​ഭാ​ഷാ വി​ഷ​യ​ങ്ങ​ള്‍​ക്ക് മ​ല​യാ​ളം വി​ശ​ദീ​ക​ര​ണം അ​നു​വ​ദി​ക്കും. അ​റ​ബി, ഉ​റു​ദു, സം​സ്കൃ​തം എന്നീ ക്ലാ​സു​ക​ള്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ആരംഭിക്കും.