കരിക്കോട്ടക്കരി: കരിക്കോട്ടക്കരി സെന്റ്.തോമസ് ഹൈസ്കൂളിൽ വിജയോത്സവവും വിദ്യാകിരണം ലാപ്ടോപ്പ് വിതരണോദ്ഘാടനവും നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങ് അയ്യൻകുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ ഉദ്ഘാടനം ചെയ്തു. ലാപ്ടോപ്പ് വിതരണോദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ.ആന്റണി പുന്നൂര് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഐസമ്മ സ്കറിയ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ജോസഫ് വട്ടുകുളത്തിൽ, യു.പി സ്കൂൾ പ്രധാനധ്യാപകൻ സോജൻ വർഗ്ഗീസ്, അസി. മനേജർ ഫാ.അഗസ്റ്റിൻ ചക്കാംകുന്നേൽ, പി.ടി.എ പ്രസിഡന്റ് ബിജു ഇളപ്പുങ്കൽ തുടങ്ങിയർ പരിപാടിയിൽ സംസാരിച്ചു.