മദ്യവില്പനശാല പൂട്ടിക്കാന്‍ വിദ്യാര്‍ഥിനിയുടെ നില്‍പ്പുസമരം

0 829

 

ചാല : അപകടകരമായ വിധത്തില്‍ കൊറോണഭീഷണിയുണ്ടായിട്ടും ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനശാലകള്‍ പൂട്ടാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്‌ വിദ്യാര്‍ഥിനിയുടെ നില്‍പ്പുസമരം. ജവഹര്‍ ബാലജനവേദി ജില്ലാ പ്രസിഡന്റ് തലവിലെ കാവ്യാ ദേവനാണ് സ്വന്തം വീട്ടില്‍ നില്‍പ്പുസമരം നടത്തിയത്. രാവിലെ ഒന്‍പതിനാരംഭിച്ച സമരം ഉച്ചയ്ക്ക് രണ്ടിന് അവസാനിപ്പിച്ചു. ചെമ്ബിലോട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് കാവ്യ.