വിദ്യാകിരണം പദ്ധതി-  എടവക എ.എൻ.എം.യു.പി സ്കൂളിൽ ലാപ് ടോപ്പുകൾ വിതരണം ചെയ്തു

0 594

വിദ്യാകിരണം പദ്ധതി-  എടവക എ.എൻ.എം.യു.പി സ്കൂളിൽ
ലാപ് ടോപ്പുകൾ വിതരണം ചെയ്തു

 

എള്ളു മന്ദം:വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി എടവക എ.എൻ.എം.യു.പി സ്ക്കൂളിലെ പട്ടിക വർഗ വിദ്യാർഥികൾക്ക് ലാപ് ടോപ്പുകൾ വിതരണം ചെയ്തു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സി.കെ. അനന്തറാം അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് ശാന്തി. സി.കെ, ഐ.ടി. കോ ഓർഡിനേറ്റർ സി.കെ.വിപിൻ , സീനിയർ അസിസ്റ്റന്റ് പി.ജെ. ആനീസ്,ടി.എ. ഹംസ, അമൃത.ജി , ശ്രീ ജ പ്രസംഗിച്ചു.