സംസ്ഥാനത്തെ കരിങ്കൽ ക്വാറി കൾക്ക് കടിഞ്ഞാണിടാൻ വിജിലൻസ്

0 879

സംസ്ഥാനത്തെ കരിങ്കൽ ക്വാറി കൾക്ക് കടിഞ്ഞാണിടാൻ വിജിലൻസ്

 

സംസ്ഥാനത്തെ കരിങ്കൽ ക്വാറികളും ക്രഷർ യൂണിറ്റുകളിൽ വ്യാപക വിജിലൻസ് റെയ്ഡ്. ഓപ്പറേഷൻ സ്റ്റോൺ വാൾ എന്ന പേരിലാണ് റെയ്ഡ് നടക്കുന്നത്. പല ക്വാറികളിൽ നിന്നും ലോഡിനസുരിച്ചുള്ള തുക സർക്കാരിലേക്ക് നികുതി പണമായി എത്തുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പല ക്വാറികളും അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്നും പരാതിയുണ്ട്.

മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പരിശോധന. ക്വാറികളിൽ നിന്ന് ലോഡുമായി പോകുന്ന ലോറികളുടെ ഭാരം പരിശോധിച്ച് അനുവദനീയതമായതിൽ കൂടുതലുണ്ടെങ്കിൽ പിഴ ചുമത്തുകയും ക്വാറി ഉടമയ്ക്കെതിരെ നടപടിയെടുക്കുകയും ചെയ്യാനാണ് തീരുമാനം. വ്യാപകമായി ലോറികൾ പിടികൂടി തുടങ്ങിയിട്ടുണ്ട്.