വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ പരിശീലനത്തിനായി ഒരു കോടി, 2000 കുടുംബങ്ങള്‍ക്ക് സാമ്ബത്തിക സഹായം: പ്രഖ്യാപനവുമായി വിജയ് ദേവരകൊണ്ട
വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ പരിശീലനത്തിനായി ഒരു കോടി, 2000 കുടുംബങ്ങള്‍ക്ക് സാമ്ബത്തിക സഹായം: പ്രഖ്യാപനവുമായി വിജയ് ദേവരകൊണ്ട
ചെന്നൈ: കൊവിഡ് പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആരംഭിച്ച തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതിയ്ക്കായി ഒരു കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചിരിക്കുയാണ് തെലുങ്ക് താരം വിജയ് ദേവരകൊണ്ട. 2019 ജൂലൈയില്‍ വിജയ് ദേവരകൊണ്ട ഫൗണ്ടേഷന്‍ ആരംഭിച്ച ഈ പദ്ധതിയെക്കുറിച്ച് ആദ്യമായാണ് താരം വെളിപ്പെടുത്തുന്നത്.
ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫൗണ്ടേഷന്‍ ഇത്തരം ഒരു രഹസ്യ പദ്ധതി 2019ല്‍ ആരംഭിച്ചത്. അതിനായി 50 വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്ത് പരിശീലനം ആരംഭിച്ചിരുന്നതാണെന്നും അതിനാല്‍ അവര്‍ക്ക് തൊഴില്‍ ലഭിച്ച ശേഷം ഈ പദ്ധതിയെക്കുറിച്ചുള്ള പ്രഖ്യപനം നടത്താനാണ് തീരുമാനിച്ചിരുന്നതെന്നും താരം പറഞ്ഞു. എന്നാല്‍ കൊവിഡ് പശ്ചാതലത്തില്‍ അതിന് സാധ്യമല്ല.
യുവാക്കളുടെ തൊഴില്‍ ലഭ്യതയാണ് ഇത്തരമൊരു സാഹചര്യത്തില്‍ ഏറ്റവും പ്രധാനമായി കാണുന്നത്. ഈ 50 പേരില്‍ രണ്ടു പേര്‍ക്ക് ഇതിനകം ഓഫര്‍ ലെറ്റര്‍ ലഭിച്ചു കഴിഞ്ഞു. ബാക്കി 48 പേര്‍ക്കും അധികം താമസിക്കാതെ തന്നെ തൊഴില്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താരം. തന്റെ പ്രൊഡക്ഷന്‍ കമ്ബനിയിലും തൊഴില്‍ അവസരം വര്‍ദ്ധിപ്പിച്ച് തൊഴില്‍ നല്‍കാന്‍ ഒരുങ്ങുകയാണ്.
ഇത് കൂടാതെ ആവശ്യ സാധനങ്ങള്‍ക്കായി ബുദ്ധിമുട്ടുന്ന മധ്യവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപയുടെ ധനസഹായവും നല്‍കുന്നത്. സഹായം ആവശ്യമുള്ളവര്‍ക്ക് വെബ്സൈറ്റിലൂടെ ബന്ധപ്പെടാം. ആദ്യ ഘട്ട സഹായം ആന്ധ്രയിലും തെലുങ്കാനയിലുമാണ്. 2000 കുടുംബങ്ങളില്‍ സഹായം എത്തിക്കാനാണ് താരത്തിന്റെ ആഗ്രഹം.