കൊച്ചി; യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ ഒളിവിലുളള നടൻ വിജയ് ബാബു വിമാനടിക്കറ്റ് ഹാജരാക്കി. ഹൈക്കോടതിയിലാണ് ടിക്കറ്റ് ഹാജരാക്കിയത്. ഈ മാസം 30ന് എത്തുമെന്ന് വിജയ്ബാബു കോടതിയെ അറിയിച്ചു. കൂടാതെ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു.
മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിൽ താൻ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകാം എന്നും മുൻകൂർ ജാമ്യം നൽകണമെന്നും വിജയ്ബാബു ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ആദ്യം കേരളത്തിൽ എത്തൂ എന്നും എന്നിട്ട് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാമെന്നുമായിരുന്നു കോടതിയുടെ നിലപാട്. അതിന് സമ്മതമാണെന്നും വിമാനടിക്കറ്റ് എത്രയും പെട്ടന്ന് കോടതിയിൽ ഹാജരാക്കാമെന്നും വിജയ്ബാബുവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
തുടർന്നാണ് ഇന്ന് മടക്കയാത്രാ രേഖകൾ ജസ്റ്റിസ് പി ഗോപിനാഥിൻറെ ബഞ്ച് മുന്പാകെ അഭിഭാഷകൻ ഹാജരാക്കിയത്.