വില്ലേജ് ഓഫീസർമാരുടെ ശമ്പള സ്കെയിൽ ധനവകുപ്പ് വെട്ടിക്കുറച്ചു

0 594

വില്ലേജ് ഓഫീസർമാരുടെ ശമ്പള സ്കെയിൽ ധനവകുപ്പ് വെട്ടിക്കുറച്ചു

വില്ലേജോഫീസർമാരുടെ ശമ്പള സ്കെയിൽ വെട്ടിക്കുറച്ച് ധനവകുപ്പ് ഉത്തരവിറക്കി.വില്ലേജ് ഓഫീസർ തസ്തികയ്ക്ക് പ്രത്യേക സ്കെയിൽ നൽകുന്നത് ഭരണപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നാണ് വിശദീകരണം. ഉത്തരവ് ജൂലായ് ഒന്നുമുതൽ പ്രാബല്യത്തിൽ വരും.
വില്ലേജ് ഓഫീസർമാർക്ക് കഴിഞ്ഞ പത്താം ശമ്പള കമ്മീഷൻ മുതൽ പ്രത്യേക സ്കെയിൽ ആയിരുന്നു നിർദേശിച്ചത്. 29200-62400 എന്നതായിരുന്നു സ്കെയിൽ. ഇത് സംസ്ഥാന സർക്കാർ അംഗീകരിക്കുകയും അതിനനുസരിച്ചുള്ള ശമ്പള സ്കെയിൽ നൽകാനും തീരുമാനമായി.എന്നാൽ വില്ലേജ് ഓഫീസർമാർക്ക് പ്രത്യക സ്കെയിൽ നൽകുന്നത് ഉചിതമല്ലെന്നും ഇത് ഭരണപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നുമുള്ള വിലയിരുത്തലിലാണ് തീരുമാനം മാറ്റിയത്.

ഹെഡ്ക്ലർക്കുമാരാണ് പലയിടങ്ങളിലും വില്ലേജ്ഓഫീസർമാരായി നിയമിക്കുന്നത്. ഹെഡ് ക്ലർക്കുമാർ പിന്നീട് പഴയ തസ്തികയിലേക്ക് പോവാനും സാധ്യതയുണ്ട്.അതിനാൽ വില്ലേജ് ഓഫീസർമാർക്ക് മാത്രമായി പ്രത്യേക ശമ്പള സ്കെയിൽ നൽകുന്നത് അനുവദിക്കേണ്ടതില്ലെന്നാണ് ധനവകുപ്പിന്റെ പുതിയ തീരുമാനം. ഇതനുസരിച്ചാണ് ഉത്തരവിറക്കിയത്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജൂലായ് ഒന്നുമുതൽ 27800-59400 എന്ന ശമ്പള സ്കെയിലിലേക്ക് വില്ലേജ് ഓഫീസർമാരുടെ ശമ്പളം മാറ്റും.