വിമുക്തി കണിച്ചാർ പഞ്ചായത്ത്തല കമ്മിറ്റി യോഗം നടത്തി

0 171

 

കണിച്ചാർ ഗ്രാമ പഞ്ചായത്തുതല വിമുക്തി കമ്മിറ്റി യോഗം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു.

പഞ്ചായത്ത് പ്രസിഡന്റ് സെലിൻ മാണി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സ്റ്റാനി എടത്താഴെ ചർച്ചകൾക്ക് നേതൃത്വം നൽകി.

വിമുക്തി പ്രവർത്തനങ്ങളും എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളും വിശദീകരിച്ച് സിവിൽ എക്സൈസ് ഓഫീസർ പി.എസ്.ശിവദാസൻ സംസാരിച്ചു.

വിമുക്തി നാനൂറ് ഇന പരിപാടികളുടെ ഭാഗമായി ഈ മാസം പതിനേഴിന് കണിച്ചാർ ടൗണിൽ ‘വിമുക്തി മാജിക് ഷോ’ പരിപാടി നടത്തും. കുടുംബശ്രീ യൂണിറ്റുകൾ, അംഗൻവാടി ജീവനക്കാർ, ആശാ വർക്കർമാർ തുടങ്ങിയവരുടെ സഹകരണത്തോടെ വിമുക്തി സേനാംഗങ്ങളുടെ നേതൃത്വത്തിൽ ഓരോ വാർഡിൽ നിന്നും ലഹരിക്ക് അടിമപ്പെട്ടവരെ കണ്ടെത്തി ഡീ അഡിക്ഷൻ സെന്ററിൽ എത്തിച്ച് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കും. പഞ്ചായത്തു പരിധിയിലെ ഇരുപത്തെട്ടാംമൈൽ, കൊളക്കാട്, നെടുംപുറംചാൽ, അണുങ്ങോട് ഭാഗങ്ങളിൽ റെയ്ഡുകൾ ശക്തമാക്കും.

കമ്മിറ്റി കൺവീനർ (പഞ്ചായത്ത് സെക്രട്ടറി) ബാബു തോമസ്, സിവിൽ എക്സൈസ് ഓഫീസർ എൻ.സി.വിഷ്ണു, വാർഡ് മെമ്പർമാർ, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.