വൈറസ് നിയന്ത്രിക്കാന്‍ ഐ.എം.എഫിന്റെ 3.6 ലക്ഷം കോടി

0 126

 

വാഷിങ്ടണ്‍: അവികസിത-വികസ്വര രാജ്യങ്ങളില്‍ കോവിഡ്-19 നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ക്കായി 5000 കോടി ഡോളര്‍ (3.6 ലക്ഷം കോടി രൂപ) അനുവദിക്കുമെന്ന് അന്താരാഷ്ട്ര നാണ്യനിധി. ഇതില്‍ ആയിരം കോടി ഡോളര്‍ ഏറ്റവും ദരിദ്രരാജ്യങ്ങള്‍ക്ക് നല്‍കും.

‘കൊറോണ വൈറസ് അതിവേഗത്തില്‍ പടരുന്നു. നമ്മളെ എല്ലാവരെയും ബാധിക്കുന്ന വിഷയമാണിത്. ഐ.എം.എഫിന്റെ മൂന്നിലൊന്ന് അംഗരാജ്യങ്ങളില്‍ രോഗം പടര്‍ന്നുകഴിഞ്ഞു. സാഹചര്യം അതിഗുരുതരമായേക്കാം. ആഗോളതലത്തില്‍ത്തന്നെ പ്രതികരണം ആവശ്യമാണ്’ -ഐ.എം.എഫ്. മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജിയേവ പറഞ്ഞു.

ആഗോളവളര്‍ച്ചനിരക്ക് കഴിഞ്ഞവര്‍ഷത്തേതിനെക്കാള്‍ കുറയുമെന്നും ജോര്‍ജിയേവ കൂട്ടിച്ചേര്‍ത്തു. ദുര്‍ബലമായ ആരോഗ്യസംവിധാനവും പ്രതികരണശേഷിയുമുള്ള രാജ്യങ്ങള്‍ക്കാവും ഇത് വെല്ലുവിളിയാവുകയെന്നും അവര്‍ പറഞ്ഞു.

Get real time updates directly on you device, subscribe now.