വിഷുഫലം 2020 ; ഓരോ നാളുകാർക്കും എങ്ങനെ?

0 2,349

വിഷുഫലം 2020 ; ഓരോ നാളുകാർക്കും എങ്ങനെ?

ഇക്കൊല്ലത്തെ വിഷുദിനത്തിൽ (2020 ഏപ്രിൽ 14 ചൊവ്വ) മകരം രാശിയിൽ ചൊവ്വയും ശനിയും വ്യാഴവും കൂടി നിൽക്കുന്നു. ചൊവ്വയും ശനിയും കൂടിയാൽത്തന്നെ അഗ്നിമാരുതയോഗം. അതിന്റെ കൂടെ വ്യാഴം കൂടി ചേർന്നപ്പോൾ ദോഷകരമായ വസുന്ധരായോഗം. വ്യാഴം നീചസ്ഥനാണ് എന്നതിനാൽ ലോകമെങ്ങും മഹാമാരി വിതയ്ക്കുന്ന അതിദോഷപ്രദമായ വസുന്ധരായോഗമായി.

എങ്കിലും മേയ് 3നു ചൊവ്വ മകരം രാശിയിൽ നിന്നു കുംഭം രാശിയിലേക്കു കടക്കുന്നതോടെ അഗ്നിമാരുതയോഗം ഇല്ലാതാകും. അതോടെ വസുന്ധരായോഗത്തിന്റെ ദോഷഫലങ്ങളും കുറയും. ജൂൺ 30നു വ്യാഴം വക്രഗതിയിൽ മകരത്തിൽ നിന്നു ധനുവിലേക്കു മാറുന്നതോടെ ദൈവാനുഗ്രഹത്തിന്റെ നാളുകളാകുകയും ചെയ്യും.

വിഷുഫലമായാലും ചാരവശാലുള്ള ഫലമായാലും ഒരേ നക്ഷത്രക്കാർക്ക് എല്ലാവർക്കും ഒരേ ഫലമല്ല അനുഭവപ്പെടുക. വയസ്സും ദശാപഹാരകാലവും മറ്റും അനുസരിച്ച് ഓരോരുത്തർക്കും ഫലങ്ങളിലും വ്യത്യാസങ്ങൾ ഉണ്ടാകും. എങ്കിലും ഓരോ നക്ഷത്രത്തിലും പിറന്നവരുടെ ഈ വിഷു മുതൽ അടുത്ത വിഷു വരെയുള്ള പൊതുഫലം എന്തായിരിക്കുമെന്നു നോക്കാം.

അശ്വതി

അശ്വതി നക്ഷത്രക്കാർക്ക് ശനി പത്തിലായതിനാൽ കണ്ടകശനികാലമാണെന്നു പറയുമെങ്കിലും മകരരാശിയിൽ നിൽക്കുന്ന ശനിയായതിനാൽ കണ്ടകശനിയുടെ ദോഷഫലങ്ങൾ അധികം അനുഭവപ്പെടില്ല. പൊതുവേ അനുകൂലഫലങ്ങൾ തന്നെ പ്രതീക്ഷിക്കാം.

ജോലിരംഗത്തും കുടുംബകാര്യങ്ങളിലും ചെറിയൊരു മന്ദത അനുഭവപ്പെടുമെന്നു മാത്രം. എങ്കിലും വ്യാഴം അനുകൂലഭാവത്തിലായതിനാൽ ഈശ്വരാനുഗ്രഹം കൊണ്ടു തടസ്സങ്ങളെ മറികടന്ന് വിജയത്തിലെത്താൻ കഴിയും.

കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. സാമ്പത്തികകാര്യങ്ങളിലും പുരോഗതി പ്രതീക്ഷിക്കാം. വിദ്യാർഥികൾക്കു വിദ്യാഭ്യാസരംഗത്തു നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. ഉയർന്ന കോഴ്സുകളിൽ പ്രവേശനം ലഭിക്കും.

ഭരണി

ഭരണി നക്ഷത്രക്കാർക്ക് ഈ വർഷം കണ്ടകശനിയുണ്ടെങ്കിൽ പോലും വലിയ പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല. അനുകൂലമായ ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക.

ജോലിരംഗത്തും കുടുംബകാര്യങ്ങളിലും ചെറിയൊരു മന്ദത അനുഭവപ്പെടുമെന്നു മാത്രം. എങ്കിലും ഈശ്വരാനുഗ്രഹം കൊണ്ടു തടസ്സങ്ങളെ മറികടന്ന് വിജയത്തിലെത്താൻ കഴിയും.

ഈ നക്ഷത്രക്കാർക്കു വർഷത്തിന്റെ ആദ്യപകുതിയെക്കാൾ കൂടുതൽ നല്ല ഫലങ്ങൾ അനുഭവപ്പെടുക അവസാനപകുതിയിലായിരിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. സാമ്പത്തികകാര്യങ്ങളിലും പുരോഗതി പ്രതീക്ഷിക്കാം. ഏറെ നാളായി ആഗ്രഹിക്കുന്ന പല പദ്ധതികളും പൂർത്തിയാക്കാൻ കഴിയും. വീടുപണി ഉദ്ദേശിക്കുന്നവർക്ക് അതു സാധിക്കും. വീട്ടിൽ മംഗളകാര്യങ്ങൾ നടക്കും.

കാർത്തിക

ഏതു കൂറിൽ പെട്ടവരാണെങ്കിലും കാർത്തിക നക്ഷത്രക്കാർക്ക് ഇക്കൊല്ലം അനുകൂലമായ ഫലങ്ങളാണു കൂടുതലായും അനുഭവപ്പെടുക. ജോലിരംഗത്തും കുടുംബകാര്യങ്ങളിലും കൂടുതൽ നേട്ടമുണ്ടാക്കാവുന്ന വർഷമാണിത്. ഈ നക്ഷത്രക്കാർക്കു വർഷത്തിന്റെ ആദ്യപകുതിയിൽ കൂടുതൽ നല്ല ഫലങ്ങൾ അനുഭവപ്പെടും.

ജോലിരംഗത്തു കൂടുതൽ ഉയർന്ന സ്ഥാനങ്ങൾ ലഭിക്കും. ജോലി അന്വേഷിക്കുന്നവർക്കു നല്ല ജോലി ലഭിക്കാനും സാധ്യതയുണ്ട്. വിദ്യാർഥികൾക്കു വിദ്യാഭ്യാസരംഗത്തു നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും.

രോഹിണി

രോഹിണി നക്ഷത്രക്കാർക്ക് ഈ വർഷം കണ്ടകശനി പോലുള്ള ശനിദോഷങ്ങളൊന്നും ഇല്ല. വിചാരിച്ചതിനെക്കാൾ കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയുന്ന വർഷമാണിത്.

ജോലിരംഗത്തും കുടുംബകാര്യങ്ങളിലും കൂടുതൽ നേട്ടമുണ്ടാക്കാവുന്ന വർഷമാണിത്. ജൂലൈ മുതൽ നവംബർ വരെയുള്ള കാലയളവിൽ വ്യാഴം അനിഷ്ടഭാവത്തിൽ വരുന്നതിനാൽ ഇക്കാലയളവിൽ ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ ആവശ്യമാണ്. ഇതിലൂടെ കാര്യങ്ങളെ അനുകൂലമാക്കിയെടുക്കാൻ കഴിയും.

ഈ വർഷം പൊതുവേ അനുകൂലഫലങ്ങളാണ് കൂടുതൽ ഉണ്ടാകുക. വിദ്യാർഥികൾക്ക് മത്സരപ്പരീക്ഷകളിൽ ഉയർന്ന വിജയം നേടിയെടുക്കാൻ കഴിയും. ജോലി തേടുന്നവർക്ക് സ്ഥിരമായ ജോലി ലഭിക്കാനും സാധ്യതയുണ്ട്.

മകയിരം

ഇടവക്കൂറിലോ മിഥുനക്കൂറിലോ ആകട്ടെ, ഏതു കൂറിൽ പെട്ടവരായാലും മകയിരം നക്ഷത്രക്കാർക്ക് ഈ വർഷം വലിയ പ്രതിസന്ധിയില്ലാതെ മുന്നോട്ടു പോകാൻ കഴിയും. പൊതുവേ മകയിരം നക്ഷത്രക്കാർക്ക് കുടുംബജീവിതത്തിലും ജോലിരംഗത്തും നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന വർഷമാണിത്. വിദ്യാർഥികൾക്ക് മത്സരപ്പരീക്ഷകളിലും മറ്റും ഉയർന്ന വിജയം നേടാൻ കഴിയും. കുടുംബിനിമാർക്കു മനസ്സിനു സന്തോഷം തോന്നുന്ന അനുഭവങ്ങളും ഉണ്ടാകും.

വീട്ടിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. വർഷത്തിന്റെ രണ്ടാം പകുതിയിൽ രോഗാരിഷ്ടങ്ങളിൽ നിന്നെല്ലാം മോചനം നേടി ആരോഗ്യം നിലനിർത്താൻ കഴിയും.

തിരുവാതിര

തിരുവാതിര നക്ഷത്രക്കാർക്ക് ഇക്കൊല്ലം അഷ്ടമശനി കാലമാണെങ്കിലും ശനി വലിയ ബുദ്ധിമുട്ടുകളൊന്നും ഉണ്ടാക്കില്ല. പൊതുവേ അനുകൂലമായ ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക. ജൂൺ 30 മുതൽ നവംബർ 20 വരെ വ്യാഴം ഏഴാം ഭാവത്തിലുള്ളതിനാൽ ദൈവാനുഗ്രഹം അനുഭവപ്പെടും.

ഏപ്രിൽ 14 മുതൽ ജൂൺ 30 വരെയുള്ള സമയം ശരീരസുഖം കുറയുകയും ചെയ്യും. അതുകൊണ്ട് ആരോഗ്യകാര്യങ്ങളിലും കൂടുതൽ ശ്രദ്ധ ആവശ്യമാണ്. കുടുംബകാര്യങ്ങളിൽ പുരോഗതി കാണപ്പെടും. ജോലിയിലും വലിയ തടസ്സങ്ങളൊന്നും ഉണ്ടാകില്ല.

ഏറെക്കാലമായി വിചാരിച്ചു കൊണ്ടിരിക്കുന്ന ചില കാര്യങ്ങൾ സാധിച്ചെടുക്കാൻ കഴിയും. വീട്ടിൽ മംഗളകാര്യങ്ങൾ നടക്കും. ഉദ്യോഗാർഥികൾക്കു സ്ഥിരമായ ജോലി ലഭിക്കും. കൃഷി, ബിസിനസ് തുടങ്ങിയ രംഗങ്ങളിലുള്ളവർക്കും പ്രതീക്ഷിച്ചതിലേറെ നേട്ടങ്ങൾ ഉണ്ടാകുന്ന കാലമാണിത്.

പുണർതം

പുണർതം നക്ഷത്രക്കാരിൽ മിഥുനക്കൂറുകാർക്ക് അഷ്ടമശനിയുടെയും കർക്കടകക്കൂറുകാർക്ക് കണ്ടകശനിയുടെയും കാലമാണെങ്കിലും ശനി മകരം രാശിയിൽ ആയതിനാൽ വലിയ ബുദ്ധിമുട്ടുകളൊന്നും ഉണ്ടാക്കില്ല. പൊതുവേ അനുകൂലമായ ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക.

വ്യാഴം ഇക്കൊല്ലം അനുകൂലവും പ്രതികൂലവുമായ ഭാവങ്ങളിൽ മാറിമാറി വരുന്നതിനാൽ ദൈവാനുഗ്രഹപരമായ കാര്യങ്ങളിൽ ഗുണദോഷമിശ്രമായ ഫലങ്ങൾ അനുഭവപ്പെടും. ഏതായാലും ഈ വർഷം പൊതുവേ കാര്യസാധ്യങ്ങളുടേതായിരിക്കുകയും ചെയ്യും. സാമ്പത്തികകാര്യങ്ങളിൽ കൂടുതൽ നിയന്ത്രണം വേണം. ശരീരസുഖം കുറയും. അതുകൊണ്ട് ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്.

ജോലിരംഗത്തു കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയും. കുടുംബകാര്യങ്ങളിലും പുരോഗതി കാണപ്പെടും.

പൂയം

പൂയം നക്ഷത്രക്കാർക്ക് ശനി ഏഴിലായതിനാൽ കണ്ടകശനികാലമാണെന്നു പറയുമെങ്കിലും മകരരാശിയിൽ നിൽക്കുന്ന ശനിയായതിനാൽ കണ്ടകശനിയുടെ ദോഷഫലങ്ങൾ അധികം അനുഭവപ്പെടില്ല. ജോലിരംഗത്തും കുടുംബകാര്യങ്ങളിലും ചെറിയൊരു മന്ദത അനുഭവപ്പെടുമെന്നു മാത്രം. എങ്കിലും വ്യാഴം അനുകൂലഭാവത്തിലായതിനാൽ ഈശ്വരാനുഗ്രഹം കൊണ്ടു തടസ്സങ്ങളെ മറികടന്ന് വിജയത്തിലെത്താൻ കഴിയും. ജൂൺ 30 മുതൽ നവംബർ 20 വരെയുള്ള കാലം വ്യാഴം അനിഷ്ടഭാവത്തിലായതിനാൽ ആ നാളുകളിൽ ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം.

കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. സാമ്പത്തിക കാര്യങ്ങളിലും പുരോഗതി പ്രതീക്ഷിക്കാം. വരുമാനവർധനയ്ക്കും സാധ്യതയുണ്ട്.

ആയില്യം

ആയില്യം നക്ഷത്രക്കാർക്ക് ഈ വർഷം അനുകൂലമായ ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക. കണ്ടകശനികാലമാണെന്നു പറയുമെങ്കിലും മകരരാശിയിൽ നിൽക്കുന്ന ശനിയായതിനാൽ കണ്ടകശനിയുടെ ദോഷഫലങ്ങൾ അധികം അനുഭവപ്പെടില്ല. ജോലിരംഗത്തും കുടുംബകാര്യങ്ങളിലും ചെറിയൊരു മന്ദത അനുഭവപ്പെടുമെന്നു മാത്രം. എങ്കിലും ഈശ്വരാനുഗ്രഹം കൊണ്ടു തടസ്സങ്ങളെ മറികടന്ന് വിജയത്തിലെത്താൻ കഴിയും.

കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. ജോലിയിലും പുരോഗതി കാണപ്പെടും. സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ കഴിയും. തൊഴിലന്വേഷകർക്ക് മികച്ച തൊഴിൽ നേടാൻ കഴിയുന്ന വർഷമാണിത്. വിദ്യാർഥികൾക്കു വിദ്യാഭ്യാസരംഗത്തു നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും.

മകം

മകം നക്ഷത്രക്കാർക്ക് ഇക്കൊല്ലം പൊതുവേ കാര്യതടസ്സങ്ങളൊന്നും ഇല്ലാത്ത കാലമായിരിക്കും. ജോലിരംഗത്തും കുടുംബത്തിലും പൊതുവേ അനുകൂലമായ ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക. പൊതുവേ കുടുംബകാര്യങ്ങളിൽ പുരോഗതി കാണപ്പെടും.

ജൂൺ 30നു ശേഷം നവംബർ 20 വരെയുള്ള കാലം വ്യാഴം അനുകൂലഭാവത്തിലായതിനാൽ അനുകൂലഫലങ്ങളാണ് അനുഭവപ്പെടുക. സാമ്പത്തികബാധ്യതകളിൽ നിന്നു കുറെയൊക്കെ കരകയറാൻ കഴിയും. ഏറെ നാളായി വിചാരിച്ചു കൊണ്ടിരിക്കുന്ന ചില കാര്യങ്ങൾ സാധിച്ചെടുക്കാൻ കഴിയും.

പൂരം

പൂരം നക്ഷത്രക്കാർക്ക് ഇക്കൊല്ലം കണ്ടകശനി പോലുള്ള ശനിദോഷങ്ങളൊന്നും ഇല്ല. അതിനാൽ ഇക്കൊല്ലം ജോലിരംഗത്തും കുടുംബത്തിലും അനുകൂലമായ ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക. പൊതുവേ കാര്യതടസ്സങ്ങളൊന്നും ഇല്ലാത്ത കാലമായിരിക്കും.

ജൂൺ 30 മുതൽ നവംബർ 20 വരെ വ്യാഴം അനുകൂല ഭാവത്തിലുള്ളതിനാൽ ദൈവാനുഗ്രഹം അനുഭവപ്പെടും. വിചാരിക്കുന്ന കാര്യങ്ങളെല്ലാം നടത്തിയെടുക്കാൻ കഴിയും.

ഏപ്രിൽ 14 മുതൽ ജൂൺ 30 വരെയുള്ള സമയം വ്യാഴം അനിഷ്ടഭാവത്തിലായതിനാൽ ശരീരസുഖം കുറയും. അതുകൊണ്ട് ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. എങ്കിലും വലിയ പ്രതിസന്ധിയിലൊന്നും പെടില്ല.

ഈ വർഷം ജോലിയിൽ ഉയർന്ന സ്ഥാനലബ്ധി ഉണ്ടാകും. സന്താനസൌഭാഗ്യം, ധനാഭിവൃദ്ധി തുടങ്ങിയ ഫലങ്ങൾക്കും സാധ്യത. ഏറെ നാളായി വിചാരിച്ചു കൊണ്ടിരിക്കുന്ന ചില കാര്യങ്ങൾ സാധിച്ചെടുക്കാൻ കഴിയും. വിദ്യാർഥികൾക്കു മത്സരപ്പരീക്ഷകളിൽ വിജയം നേടാൻ കഴിയും. കൃഷി, ബിസിനസ് തുടങ്ങിയ രംഗങ്ങളിലുള്ളവർക്കും പ്രതീക്ഷിച്ചതിലേറെ നേട്ടങ്ങൾ ഉണ്ടാകുന്ന കാലമാണിത്.

ഉത്രം

ഏതു കൂറിൽ ജനിച്ചവരായാലും ഉത്രം നക്ഷത്രക്കാർക്ക് കണ്ടകശനി പോലുള്ള ശനിദോഷങ്ങൾ ഇല്ലാത്തതിനാൽ ഈ വർഷം കൂടുതലായും അനുകൂലഫലങ്ങൾ തന്നെ പ്രതീക്ഷിക്കാം.

വ്യാഴം ഇക്കൊല്ലം അനുകൂലവും പ്രതികൂലവുമായ ഭാവങ്ങളിൽ മാറിമാറി വരുന്നതിനാൽ പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങൾ അനുഭവപ്പെടും. വർഷത്തിന്റെ ആദ്യമാസങ്ങളിൽ ശരീരസുഖം കുറയും. അതുകൊണ്ട് ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്.

ജോലിരംഗത്തു കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയും. കുടുംബകാര്യങ്ങളിലും പുരോഗതി കാണപ്പെടും. ഉദ്യോഗാർഥികൾക്കു സ്ഥിരമായ ജോലി ലഭിക്കും. വിദ്യാർഥികൾക്കു മത്സരപ്പരീക്ഷകളിൽ വിജയം നേടാൻ കഴിയും. വീട്ടിൽ മംഗളകാര്യങ്ങൾ നടക്കും.

അത്തം

അത്തം നക്ഷത്രക്കാർക്ക് ഇടപെടുന്ന കാര്യങ്ങളിലെല്ലാം നേട്ടമുണ്ടാക്കാവുന്ന വർഷമാണിത്. ജോലിരംഗത്തും കുടുംബകാര്യങ്ങളിലും അനുകൂലഫലങ്ങളാണ് അനുഭവപ്പെടുക. സാമ്പത്തികകാര്യങ്ങളിലും പുരോഗതി കാണപ്പെടും. പൂർവികസ്വത്ത് കൈവശം വന്നുചേരും.

കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. സാമ്പത്തികകാര്യങ്ങളിലും പുരോഗതി പ്രതീക്ഷിക്കാം. ഏറെ നാളായി ആഗ്രഹിക്കുന്ന പല പദ്ധതികളും പൂർത്തിയാക്കാൻ കഴിയും. വിനോദസഞ്ചാരയാത്രകൾ നടക്കും. വീടു സംബന്ധിച്ച പണികൾ സാധ്യമാകും. അധികാരികളിൽ നിന്ന് അംഗീകാരം ലഭിക്കും.

ചിത്തിര

കന്നിക്കൂറിലോ തുലാക്കൂറിലോ ആകട്ടെ, ഏതു കൂറിൽ പെട്ടവരായാലും ചിത്തിര നക്ഷത്രക്കാർക്ക് പൊതുവേ ഗുണകരമായിരിക്കും ഈ വർഷം. കുടുംബജീവിതത്തിലും ജോലിരംഗത്തും നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന വർഷമാണിത്. വിദ്യാർഥികൾക്ക് മത്സരപ്പരീക്ഷകളിലും മറ്റും ഉയർന്ന വിജയം നേടാൻ കഴിയും. കുടുംബിനിമാർക്കു മനസ്സിനു സന്തോഷം തോന്നുന്ന അനുഭവങ്ങളും ഉണ്ടാകും. സന്താനഭാഗ്യം, കുടുംബാഭിവൃദ്ധി തുടങ്ങിയ ഫലങ്ങളും ഉണ്ടാകും.

വീട്ടിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. രോഗാരിഷ്ടങ്ങളിൽ നിന്നെല്ലാം മോചനം നേടി ആരോഗ്യം നിലനിർത്താൻ കഴിയും.

ചോതി

ചോതി നക്ഷത്രക്കാർക്ക് ഇക്കൊല്ലം കണ്ടകശനി കാലമാണെങ്കിലും ശനി വലിയ ബുദ്ധിമുട്ടുകളൊന്നും ഉണ്ടാക്കില്ല. പൊതുവേ അനുകൂലമായ ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക. ജൂൺ 30 വരെയും നവംബർ 20നു ശേഷവും ദൈവാനുഗ്രഹം കൂടുതലായി അനുഭവപ്പെടും.

ഈ നക്ഷത്രക്കാർക്ക് ഈ വർഷം പൊതുവേ കുടുംബകാര്യങ്ങളിൽ പുരോഗതി കാണപ്പെടും. ജോലിയിലും വലിയ തടസ്സങ്ങളൊന്നും ഉണ്ടാകില്ല. ഏറെക്കാലമായി വിചാരിച്ചു കൊണ്ടിരിക്കുന്ന ചില കാര്യങ്ങൾ സാധിച്ചെടുക്കാൻ കഴിയും. വീട്ടിൽ മംഗളകാര്യങ്ങൾ നടക്കും. ഉദ്യോഗാർഥികൾക്കു സാമ്പത്തികഭദ്രതയുള്ള ജോലി ലഭിക്കും. വിദ്യാർഥികൾക്കു മത്സരപ്പരീക്ഷകളിൽ വിജയം നേടാൻ കഴിയും.

വിശാഖം

ഏതു കൂറിൽ ജനിച്ചവരായാലും വിശാഖം നക്ഷത്രക്കാർക്കു പൊതുവേ ഈ വർഷം അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം.

ഈ നക്ഷത്രക്കാരിലെ തുലാക്കൂറുകാർക്കു കണ്ടകശനിയുടെ കാലമാണെങ്കിലും ശനി മകരം രാശിയിൽ ആയതിനാൽ ദോഷഫലങ്ങളൊന്നും ഉണ്ടാക്കില്ല. വ്യാഴം ഇക്കൊല്ലം അനുകൂലവും പ്രതികൂലവുമായ ഭാവങ്ങളിൽ മാറിമാറി വരുന്നതിനാൽ ദൈവാനുഗ്രഹപരമായ കാര്യങ്ങളിൽ പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങൾ അനുഭവപ്പെടും.

ശരീരസുഖം കുറയും. അതുകൊണ്ട് ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ജോലിരംഗത്തു കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയും. കുടുംബകാര്യങ്ങളിലും പുരോഗതി കാണപ്പെടും. വിദ്യാർഥികൾക്കു മത്സരപ്പരീക്ഷകളിൽ വിജയം നേടാൻ കഴിയും.

അനിഴം

അനിഴം നക്ഷത്രക്കാർക്ക് ഈ വർഷം കണ്ടകശനി പോലുള്ള ശനിദോഷങ്ങളൊന്നും ഇല്ല. എല്ലാ രംഗത്തും അനുകൂല ഫലങ്ങൾ അനുഭവപ്പെടുന്ന വർഷമായിരിക്കും ഇത്.

ജൂൺ 30 മുതൽ നവംബർ 20 വരെയുള്ള നാളുകളിൽ വ്യാഴം രക്ഷാഭാവത്തിൽ ഉള്ളതിനാൽ ഇക്കാലയളവിൽ ദൈവാനുഗ്രഹം വേണ്ടത്ര അനുഭവപ്പെടും. ഇടപെടുന്ന കാര്യങ്ങളിലെല്ലാം നേട്ടമുണ്ടാക്കാവുന്ന വർഷമാണിത്. ജോലിരംഗത്തും കുടുംബകാര്യങ്ങളിലും അനുകൂലഫലങ്ങളാണ് അനുഭവപ്പെടുക. സാമ്പത്തികകാര്യങ്ങളിലും പുരോഗതി കാണപ്പെടും. പൂർവികസ്വത്ത് കൈവശം വന്നുചേരും. വിദേശയാത്രകളും സാധ്യമാകും. സന്താനഭാഗ്യത്തിനു യോഗമുണ്ട്.

കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. സാമ്പത്തികകാര്യങ്ങളിലും പുരോഗതി പ്രതീക്ഷിക്കാം.

തൃക്കേട്ട

തൃക്കേട്ട നക്ഷത്രക്കാർക്ക് ഈ വർഷം കണ്ടകശനി പോലുള്ള ശനിദോഷങ്ങളൊന്നും ഇല്ല. അതുകൊണ്ട് ജോലി, കുടുംബം ഉൾപ്പെടെ മിക്ക മേഖലയിലും പൊതുവേ അനുകൂല ഫലങ്ങൾ തന്നെയായിരിക്കും ഈ വർഷം അനുഭവപ്പെടുക.

ജൂൺ 30 മുതൽ നവംബർ 20 വരെയുള്ള നാളുകളിൽ വ്യാഴം അനുകൂല ഭാവത്തിൽ ഉള്ളതിനാൽ ഇക്കാലയളവിൽ ദൈവാനുഗ്രഹം വേണ്ടത്ര അനുഭവപ്പെടും.

കടബാധ്യതകളിൽ കുറെയൊക്കെ തീർക്കാ കഴിയും. ഓഹരി, മ്യൂച്വൽ ഫണ്ട് തുടങ്ങിയവയിൽ പണം നിക്ഷേപിച്ചവർക്ക് ലാഭസാധ്യതകൾ തന്നെയാണു കാണുന്നത്. എന്നാൽ ജൂലൈ മുതൽ നവംബർ വരെയുള്ള കാലത്ത് സാമ്പത്തികകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. വർഷം മുഴുവൻ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും.

മൂലം

മൂലം നക്ഷത്രക്കാർക്ക് ഈ വർഷം ഏഴരശനികാലമാണെങ്കിലും പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല. വ്യാഴം രണ്ടിലും ജന്മരാശിയിലുമായി മാറി മാറി വരുന്നതിനാൽ ഈ വർഷം പൊതുവേ അനുകൂലഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക. വർഷത്തിന്റെ ആദ്യനാളുകളിൽ രോഗാരിഷ്ടവും രോഗഭീതിയും മറ്റും നിലനിൽക്കുമെങ്കിലും തുടർന്നുള്ള മാസങ്ങളിൽ തികച്ചും നല്ല ഫലങ്ങൾ അനുഭവപ്പെടും. ജോലിക്കു വേണ്ടി ആഗ്രഹിക്കുന്നവർക്ക് ഇക്കൊല്ലം സാമ്പത്തികഭദ്രതയുള്ള നല്ല ജോലി ലഭിക്കും. വിവാഹം മുടങ്ങിക്കിടക്കുന്നവർക്കു വിവാഹം നടക്കാനും നല്ല നിലയിലുള്ള കുടുംബജീവിതത്തിനും സാധ്യതയുണ്ട്.

കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. സാമ്പത്തികകാര്യങ്ങളിലും പുരോഗതി പ്രതീക്ഷിക്കാം. പ്രവർത്തനരംഗത്തും നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. സുഹൃത്തുക്കളുമായി ചേർന്നു പുതിയ സംരംഭങ്ങൾക്കു തുടക്കം കുറിക്കാൻ സാധിക്കും.

പൂരാടം

പൂരാടം നക്ഷത്രക്കാർക്ക് ഈ വർഷം കണ്ടകശനി ദോഷം വരുന്നില്ല. ഏഴരശനികാലമാണെങ്കിലും ശനി മകരം രാശിയിലായതിനാൽ ദോഷഫലങ്ങൾക്കു സാധ്യതയില്ല.

വ്യാഴത്തിന്റെ സ്ഥിതി അനുസരിച്ച് ജൂൺ 30 വരെയും നവംബർ 20നു ശേഷവുമുള്ള നാളുകളിലാണു കൂടുതൽ നല്ല ഫലങ്ങൾ അനുഭവപ്പെടുക. ഈ നക്ഷത്രക്കാർക്ക് ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന കാര്യങ്ങളും ഈ വർഷം നടത്തിയെടുക്കാൻ കഴിയും. രോഗഭീതിയിൽ നിന്നു മോചനം നേടി ആരോഗ്യം നിലനിർത്താൻ കഴിയും. തൊഴിലന്വേഷകർക്ക് ഇക്കൊല്ലം നല്ല ജോലി ലഭിക്കും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താനും കഴിയും.

സാമ്പത്തികകാര്യങ്ങളിലും പുരോഗതി പ്രതീക്ഷിക്കാം. പ്രവർത്തനരംഗത്തും നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. കൃഷി, ബിസിനസ് തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കും അനുകൂലഫലങ്ങൾക്കാണു സാധ്യത. വിദ്യാർഥികൾക്കു വിദ്യാഭ്യാസരംഗത്ത് അംഗീകാരം ലഭിക്കും.

ഉത്രാടം

ഉത്രാടം നക്ഷത്രക്കാർ ധനുക്കൂറിൽ പെട്ടവരായാലും മകരക്കൂറിൽ പെട്ടവരായാലും ശനിദോഷം കാര്യമായി ബാധിക്കില്ല. ഈ വർഷം പൊതുവേ അനുകൂലഫലങ്ങൾ തന്നെ പ്രതീക്ഷിക്കാം.

വർഷത്തിന്റെ ആദ്യമാസങ്ങളിൽ ശരീരസുഖം കുറയും. അതുകൊണ്ട് ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ജോലിരംഗത്തു കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയും. കുടുംബകാര്യങ്ങളിലും പുരോഗതി കാണപ്പെടും. ഏറെക്കാലമായി വിചാരിച്ചു കൊണ്ടിരിക്കുന്ന ചില കാര്യങ്ങൾ സാധിച്ചെടുക്കാൻ കഴിയും. ഉദ്യോഗാർഥികൾക്കു സ്ഥിരമായ ജോലി ലഭിക്കും. വിദ്യാർഥികൾക്കു മത്സരപ്പരീക്ഷകളിൽ വിജയം നേടാൻ കഴിയും. ഓഹരി, ഊഹക്കച്ചവടം തുടങ്ങിയവയിലും നേട്ടമുണ്ടാക്കാൻ സാധിക്കും.

തിരുവോണം

തിരുവോണം ഈ നക്ഷത്രക്കാർക്ക് ഇക്കൊല്ലം കണ്ടകശനി ഉണ്ടെങ്കിലും ശനി മകരം രാശിയിലായതിനാൽ കാര്യമായ ദോഷഫലങ്ങളൊന്നും ഉണ്ടാക്കില്ല. അതിനാൽ ഈ വർഷം പൊതുവേ അനുകൂലഫലങ്ങൾ തന്നെ പ്രതീക്ഷിക്കാം.

ജോലിരംഗത്തും കുടുംബകാര്യങ്ങളിലും കൂടുതൽ നേട്ടമുണ്ടാക്കാവുന്ന വർഷമാണിത്. പ്രവർത്തനരംഗത്തും കുടുംബത്തിലും പൊതുവേ അനുകൂലഫലങ്ങളാണ് കൂടുതൽ ഉണ്ടാകുക. വിദ്യാർഥികൾക്ക് മത്സരപ്പരീക്ഷകളിൽ ഉയർന്ന വിജയം നേടിയെടുക്കാൻ കഴിയും. ജോലി തേടുന്നവർക്ക് സ്ഥിരമായ ജോലി ലഭിക്കാനും സാധ്യതയുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. സാമ്പത്തികകാര്യങ്ങളിലും പുരോഗതി പ്രതീക്ഷിക്കാം. ഏറെ നാളായി ആഗ്രഹിക്കുന്ന പല പദ്ധതികളും പൂർത്തിയാക്കാൻ കഴിയും. വീടുപണി ആരംഭിക്കാൻ കഴിയും.

അവിട്ടം

മകരക്കൂറിൽ പെട്ടവരായാലും കുംഭക്കൂറിൽ പെട്ടവരായാലും അവിട്ടം നക്ഷത്രക്കാർക്കു ശനിദോഷം കാര്യമായി പ്രശ്നങ്ങൾ ഉണ്ടാക്കില്ല. അതുകൊണ്ടുതന്നെ ഈ നക്ഷത്രക്കാർക്ക് ഈ വർഷം പൊതുവേ നല്ല ഫലങ്ങൾ തന്നെ പ്രതീക്ഷിക്കാം.
പൊതുവേ കുടുംബജീവിതത്തിലും ജോലിരംഗത്തും നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന വർഷമാണിത്. ജോലിരംഗത്ത് അംഗീകാരം, ഉയർന്ന പദവി തുടങ്ങിയവയും പ്രതീക്ഷിക്കാം. വിദ്യാർഥികൾക്ക് മത്സരപ്പരീക്ഷകളിലും മറ്റും ഉയർന്ന വിജയം നേടാൻ കഴിയും. കുടുംബിനിമാർക്കു മനസ്സിനു സന്തോഷം തോന്നുന്ന അനുഭവങ്ങളും ഉണ്ടാകും. വീട്ടിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. രോഗാരിഷ്ടങ്ങളിൽ നിന്നെല്ലാം മോചനം നേടി ആരോഗ്യം നിലനിർത്താൻ കഴിയും.

ചതയം

ചതയം നക്ഷത്രക്കാർക്ക് ഇക്കൊല്ലം ഏഴരശനി കാലമാണെങ്കിലും ശനി മകരം രാശിയിൽ ആയതിനാൽ ദോഷഫലങ്ങളൊന്നും ഉണ്ടാകില്ല. തികച്ചും അനുകൂലമായ ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക. ഏപ്രിൽ 14 മുതൽ ജൂൺ 30 വരെയും നവംബർ 20നു ശേഷവുമുള്ള കാലം ദൈവവാനുഗ്രഹത്തിനായി പ്രാർഥനകൾ വേണം.
ഈ നക്ഷത്രക്കാർക്ക് ഈ വർഷം പ്രവർത്തനരംഗത്തു പുരോഗതി കാണപ്പെടും. ജോലിയിലും വലിയ തടസ്സങ്ങളൊന്നും ഉണ്ടാകില്ല. വീട്ടിൽ മംഗളകാര്യങ്ങൾ നടക്കും. ഉദ്യോഗാർഥികൾക്കു സ്ഥിരമായ ജോലി ലഭിക്കും. വിദ്യാർഥികൾക്കു മത്സരപ്പരീക്ഷകളിൽ വിജയം നേടാൻ കഴിയും. കൃഷി, ബിസിനസ് തുടങ്ങിയ രംഗങ്ങളിൽ ഉള്ളവർക്കും നേട്ടങ്ങൾ ഉണ്ടാകുന്ന കാലമാണിത്.

പൂരുരുട്ടാതി
പൂരുരുട്ടാതി നക്ഷത്രക്കാരിൽ കുംഭക്കൂറുകാർക്ക് ഏഴരശനി കാലമാണെങ്കിലും ശനി മകരം രാശിയിൽ ആയതിനാൽ ദോഷഫലങ്ങളൊന്നും അനുഭവപ്പെടില്ല. മീനക്കൂറുകാരാണെങ്കിൽ ഇക്കൊല്ലം കണ്ടകശനി, ഏഴരശനി പോലുള്ള ദോഷഫലങ്ങളൊന്നും വരുന്നുമില്ല. അതുകൊണ്ട് ഈ നക്ഷത്രക്കാർക്ക് ഇക്കൊല്ലം ഇടപെടുന്ന കാര്യങ്ങളില്ലാം അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം.
വ്യാഴം ഇക്കൊല്ലം അനുകൂലവും പ്രതികൂലവുമായ ഭാവങ്ങളിൽ മാറിമാറി വരുന്നതിനാൽ ദൈവാനുഗ്രഹപരമായ കാര്യങ്ങളിൽ ഗുണദോഷമിശ്രമായ ഫലങ്ങൾ അനുഭവപ്പെടും. വർഷത്തിന്റെ ആദ്യമാസങ്ങളിൽ ശരീരസുഖം കുറയും. അതുകൊണ്ട് ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്.
ജോലിരംഗത്തു കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയും. കുടുംബകാര്യങ്ങളിലും പുരോഗതി കാണപ്പെടും.
ഏറെക്കാലമായി വിചാരിച്ചു കൊണ്ടിരിക്കുന്ന ചില കാര്യങ്ങൾ സാധിച്ചെടുക്കാൻ കഴിയും. ഉദ്യോഗാർഥികൾക്കു സ്ഥിരമായ ജോലി ലഭിക്കും. വിദ്യാർഥികൾക്കു മത്സരപ്പരീക്ഷകളിൽ വിജയം നേടാൻ കഴിയും. വീട്ടിൽ മംഗളകാര്യങ്ങൾ നടക്കും. കൃഷി, ബിസിനസ് തുടങ്ങിയ രംഗങ്ങളിലുള്ളവർക്കും നേട്ടങ്ങൾ ഉണ്ടാകുന്ന കാലമാണിത്.
ഉത്തൃട്ടാതി
ഉത്തൃട്ടാതി നക്ഷത്രക്കാർക്ക് ഈ വർഷം ശനിദോഷങ്ങളൊന്നും ഇല്ല. അതുകൊണ്ടുതന്നെ വിചാരിച്ചതിനെക്കാൾ കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയുന്ന വർഷമാണിത്. ഇടപെടുന്ന കാര്യങ്ങളിലെല്ലാം തികച്ചും അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ജോലിരംഗത്തും കുടുംബകാര്യങ്ങളിലും കൂടുതൽ നേട്ടമുണ്ടാക്കാവുന്ന വർഷമാണിത്.
പ്രവർത്തനരംഗത്ത് കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. ഏറ്റെടുത്ത ദൌത്യം വിജയകരമായി പൂർത്തിയാക്കാൻ കഴിയും. വിദ്യാർഥികൾക്ക് മത്സരപ്പരീക്ഷകളിൽ ഉയർന്ന വിജയം നേടിയെടുക്കാൻ കഴിയും. ജോലി തേടുന്നവർക്ക് സ്ഥിരമായ ജോലി ലഭിക്കാനും സാധ്യതയുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. പുതിയ വരുമാനസാധ്യതകൾ തുറന്നുകിട്ടും. സ്ഥലം വാങ്ങൽ, വീടുപണി തുടങ്ങിയ കാര്യങ്ങൾ ഉദ്ദേശിക്കുന്നവർക്ക് അതു നടക്കും.
രേവതി
രേവതി നക്ഷത്രക്കാർക്ക് ഈ വർഷം ശനിദോഷങ്ങളൊന്നും ഇല്ല. അതുകൊണ്ട് ഇടപെടുന്ന കാര്യങ്ങളിലെല്ലാം വിജയിക്കും. ജോലിരംഗത്തും കുടുംബകാര്യങ്ങളിലും അനുകൂലഫലങ്ങളാണ് അനുഭവപ്പെടുക. പൂർവികസ്വത്ത് കൈവശം വന്നുചേരും. കടബാധ്യതകളിൽ കുറെയൊക്കെ തീർക്കാൻ കഴിയും. ജൂൺ 30 മുതൽ നവംബർ 20 വരെയുള്ള കാലയളവിൽ വ്യാഴം പത്താംഭാവത്തിൽ വരുന്നതിനാൽ ഗുണദോഷമിശ്രമായിരിക്കും. എങ്കിലും ഗുണഫലങ്ങൾ തന്നെയാണു കൂടുതലും അനുഭവപ്പെടുക.
ഈ വർഷം കുടുംബകാര്യങ്ങളിൽ പൊതുവേ അനുകൂലഫലങ്ങളാണ് കൂടുതൽ ഉണ്ടാകുക. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. വരുമാനത്തിൽ വർധന അനുഭവപ്പെടും. സാമ്പത്തികകാര്യങ്ങളിലും പുരോഗതി പ്രതീക്ഷിക്കാം.
ഏറെ നാളായി ആഗ്രഹിക്കുന്ന പല പദ്ധതികളും പൂർത്തിയാക്കാൻ കഴിയും. അധികാരികളിൽ നിന്ന് അംഗീകാരം ലഭിക്കും.