വിശ്വകര്‍മ്മ ദിനാചരണം നടത്തി

0 13

 

പേരാവൂര്‍: വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മുരിങ്ങോടിയില്‍ വിശ്വകര്‍മ്മ ദിനാചരണം നടത്തി. ജില്ല കമ്മിറ്റി മെമ്പര്‍ ശ്രിധരന്‍ പതാക ഉയര്‍ത്തി. താലൂക്ക് പ്രസിഡണ്ട് എം.കെ.മണിയുടെ അധ്യക്ഷതയില്‍ അന്തരിച്ച ദാമോധരന്‍ ആചാരി അനുസ്മരണ യോഗം സംസ്ഥാന കൗസിലര്‍ എന്‍.പി. പ്രമോദ് ഉദ്ഘടനം ചെയ്തു. ജില്ല കമ്മറ്റി അംഗം സുധാകരന്‍, താലൂക്ക് സെക്രട്ടറി സുനില്‍ കുമാര്‍,ഖജാന്‍ജി ജയന്‍, വൈസ് പ്രസിഡന്റ് ബി.കെമുരളി, ബൈജു, മനോഹരന്‍ സിബിലേഷ് തുടങ്ങിയവര്‍ സംസാരിച്ചു.