വിശ്വകർമ്മ ജയന്തി ദേശീയ തൊഴിലാളി ദിനം: ബി എം എസ് പ്രകടനവും പൊതുസമ്മേളനവും നടത്തി

0 9

 

ഇരിട്ടി: വിശ്വകർമ്മ ജയന്തി ദേശീയ തൊഴിലാളിദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി ബി എം എസ് ഇരിട്ടി സോണിൻ്റെ നേതൃത്വത്തിൽ പ്രകടനവും പൊതുസമ്മേളനവും നടന്നു. പയഞ്ചേരി മുക്കിൽ നിന്നും ആരംഭിച്ച പ്രകടനം ഇരിട്ടി പഴയസ്റ്റാൻറ് ഓപ്പൺ ഓഡിറ്റോറിയത്തിൽ അവസാനിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം എൻ ജി ഒ സംഘ് സംസ്ഥാന സമിതി അംഗം പി.കെ. ജയപ്രകാശ് ഉദ്‌ഘാടനം ചെയ്തു.

ബി എം എസ് ജില്ലാ ജോ.സിക്രട്ടറി പി.വി. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സിക്രട്ടറി ശ്യാം മോഹൻ മുഖ്യ ഭാഷണം നടത്തി. ബി എം എസ് ജില്ലാ വൈസ് പ്രസിഡൻറ് വനജ രാഘവൻ, മേഖലാ ജോ. ജനറൽ സിക്രട്ടറി കെ.പി. ധനഞ്ജയൻ, പേരാവൂർ മേഖലാ സിക്രട്ടറി പി.കെ. ഷാബു, ഇരിട്ടി മേഖലാ പ്രസിഡൻറ് കെ. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.