വിവ കേരളം ‘വിളർ‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്’ കണിച്ചാർ പഞ്ചായത്ത് തല ഉദ്ഘാടനം

0 472

കണിച്ചാർ: 15 മുതൽ 59 വയസ് വരെയുള്ള പെൺകുട്ടികളിലും സ്ത്രീകളിലും അനീമിയ കണ്ടെത്തുകയും ആവശ്യമായവർക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യ വകുപ്പ് വിവിധ വകുപ്പുകളുമായി ചേർന്ന് ആവിഷ്കരിക്കുന്ന പദ്ധതിയായ വിവ കേരളം കണിച്ചാർ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു.

കണിച്ചാർ ബസ് സ്റ്റാൻഡ് പരിസരത്ത് വച്ച് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോജൻ എടത്താഴെ അധ്യക്ഷനായ ചടങ്ങിൽ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തോമസ് വടശ്ശേരി, വാർഡ് മെമ്പർ സുരേഖ സജി, ഹെൽത്ത് ഇൻസ്പെക്ടർ എം ടി റീന, പബ്ലിക് ഹെൽത്ത് നഴ്സ് സീന ജോസഫ് എന്നിവർ സംസാരിച്ചു. തുടർന്ന് ക്യാമ്പയിൻ പ്രചരണാർത്ഥം കണിച്ചാർ ടൗണിൽ റാലി സംഘടിപ്പിച്ചു.