മുസ്ലീങ്ങളെ 1947 ല്‍ പാകിസ്ഥാനിലേക്ക് അയക്കണമായിരുന്നു; വീണ്ടും വിവാദപ്രസ്താവനയുമായി ​ഗി​രിരാ​ജ് സിം​ഗ്

0 145

 

പട്ന: 1947 ല്‍ തന്നെ എല്ലാ മുസ്ലീങ്ങളെയും പാകിസ്ഥാനിലേക്ക് അയക്കേണ്ടതായിരുന്നു എന്ന വിദ്വേഷ പ്രസ്താവമനയുമായി കേന്ദ്രമന്ത്രി ​ഗിരിരാഝ് സിം​ഗ്. “രാജ്യത്തിനായി സ്വയം സമര്‍പ്പിക്കേണ്ട സമയമാണിത്. 1947 ന് മുമ്ബ് (മുഹമ്മദ് അലി) ജിന്ന ഒരു ഇസ്ലാമിക രാഷ്ട്രത്തിന് വേണ്ടിയാണ് പരിശ്രമിച്ചത്. നമ്മുടെ പൂര്‍വ്വികര്‍ക്ക് സംഭവിച്ച ഈ വീഴ്ചയ്ക്ക് നാം വലിയ വിലയാണ് കൊടുക്കേണ്ടി വന്നത്. അക്കാലത്ത് മുസ്ലീം സഹോദരന്മാരെ എല്ലാം അങ്ങോട്ട് അയക്കുകയും ഹിന്ദുക്കളെ ഇവിടെ എത്തിക്കുകയും ചെയ്തിരുന്നെങ്കില്‍ ഇന്ന് ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല.” ‌ബീഹാറിലെ പൂര്‍ണിയയില്‍ സംസാരിക്കവേ ആയിരുന്നു സിം​ഗിന്റെ ഈ വാക്കുകള്‍. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നും 2015 ന് മുമ്ബ് ഇന്ത്യയിലെത്തിയ അമുസ്ലിം അഭയാര്‍ഥികള്‍ക്ക് മാത്രമാണ് പൗരത്വ നിയ ഭേദ​ഗതിയിലൂടെ പൗരത്വം വാഗ്ദാനം ചെയ്യുന്നത്. ഈ നിയമത്തിനെതിരെ രാജ്യവ്യാപകമായി വന്‍ പ്രതിഷേധങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഈ നിയമം ഭരണാഘടനാ വിരുദ്ധമാണെന്നും ഇന്ത്യന്‍ പൗരത്വം പരീക്ഷിക്കുന്നതിനായി മതത്തെ ഉപയോ​ഗിക്കുകയാണെന്നും വിമര്‍ശകര്‍ പറയുന്നു. പൗരത്വം തെളിയിക്കാന്‍ സാധിക്കാത്ത മുസ്ലിങ്ങളെയാണ് ദേശീയ പൗരത്വ രജിസ്റ്ററിലൂടെ ലക്ഷ്യമാക്കുന്നതെന്നും വിമര്‍ശകര്‍ കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ അയല്‍രാജ്യങ്ങളില്‍ മതപീഡനത്തിന് വിധേയരാകുന്നവരെ സഹായിക്കാനാണ് ദേശീയ പൗരത്വ നിയമ ഭേദ​ഗതി എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

മുസ്ലീങ്ങളോടുള്ള കടുത്ത അനിഷ്ടം പലതവണ പരസ്യമായി പ്രകടിപ്പിച്ച മന്ത്രിയാണ് ഗിരിരാജ് സിംഗ്. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഇസ്ലാമിക മതപഠനശാലയെ ഭികരതയുടെ ഉറവിടം എന്നായിരുന്നു ​ഗിരിരാജ് സിം​ഗ് വിശേഷിപ്പിച്ചത്. പൗരത്വ ഭേദഗതി നിയമം പാസാക്കിയതിനുശേഷം, ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ 65 വിദ്വേഷ പ്രസംഗങ്ങള്‍ നടന്നിട്ടുണ്ട്. അതില്‍ 61 എണ്ണം ബിജെപിയില്‍ നിന്നുള്ളതാണെന്ന് എന്‍ഡിടിവി നടത്തിയ വിശകലനത്തില്‍ വ്യക്തമാക്കുന്നു.

Get real time updates directly on you device, subscribe now.