മൂന്ന് പ്രീമിയം ഫോണുകളുമായി വിവോ; വിലയും പ്രത്യേകതയും ഇങ്ങനെ

0 1,132

മൂന്ന് പ്രീമിയം ഫോണുകളുമായി വിവോ; വിലയും പ്രത്യേകതയും ഇങ്ങനെ

വിവോ എക്‌സ് 50 പ്രോ പ്ലസ് മൂന്ന് ഫോണുകളെ അപേക്ഷിച്ച്‌ ഏറ്റവും പ്രീമിയമാണ്. ഒപ്പം മുന്‍നിര പ്രകടനവും മികച്ച ക്യാമറകളും ഇതു വാഗ്ദാനം ചെയ്യുന്നു. ഐസോസെല്‍, ടെട്രാസെല്‍ സാങ്കേതികവിദ്യകള്‍ സംയോജിപ്പിക്കാന്‍ കഴിയുന്ന സാംസങ്ങിന്റെ പുതിയ 50 മെഗാപിക്‌സല്‍ ഐസോസെല്‍ ജിഎന്‍1 1/1.3 സെന്‍സര്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ ഫോണാണിത്.

സവിശേഷതകളുടെ അടിസ്ഥാനത്തില്‍, ഫോണിന്റെ സെല്‍ഫി ക്യാമറയ്ക്കായി പഞ്ച്‌ഹോള്‍ കട്ടൗട്ടിനൊപ്പം 6.56 ഇഞ്ച് ഫുള്‍ എച്ച്‌ഡി + സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് വിവോ എക്‌സ് 50 പ്രോ പ്ലസ് നല്‍കുന്നത്. ഡിസ്‌പ്ലേയ്ക്ക് എച്ച്‌ഡിആര്‍ 10 + ഉള്ളടക്കം പ്രവര്‍ത്തിപ്പിക്കാനും ഉയര്‍ന്ന 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് വാഗ്ദാനം ചെയ്യാനും ഇതിനു കഴിയും.
8 ജിബി റാമും 256 ജിബി സ്‌റ്റോറേജുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗണ്‍ 865 ടീഇ ആണ് ഈ ഫോണിന്റെ കരുത്ത്. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള ഒഎസ് ആണ് ഇതിനു നല്‍കിയിരിക്കുന്നത്. 4,315 എംഎഎച്ച്‌ ബാറ്ററിയാണ് പ്ലസിന്റെ കരുത്ത്. ഇത് 44വാട്‌സ് വയര്‍ഡ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു.

ക്യാമറകളെ സംബന്ധിച്ചിടത്തോളം, പ്രാഥമിക സെന്‍സറായി 50 മെഗാപിക്‌സല്‍ സാംസങ് ജിഎന്‍ 1 ഉള്ള ക്വാഡ് ക്യാമറ സജ്ജീകരണം, 60എക്‌സ് ഹൈബ്രിഡ് സൂമിനൊപ്പം 8 മെഗാപിക്‌സല്‍ ടെലിഫോട്ടോ ലെന്‍സ്, 13 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ ലെന്‍സ്, 8 മെഗാപിക്‌സല്‍ മാക്രോ ലെന്‍സ്, സെല്‍ഫികള്‍ക്കായി, 32 മെഗാപിക്‌സല്‍ സെന്‍സര്‍ എന്നിവ നല്‍കിയിരിക്കുന്നു.

സുരക്ഷയ്ക്കായി ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കിയിരിക്കുന്നു. കണക്റ്റിവിറ്റിക്കായി 5ജി, 4ജി എല്‍ടിഇ, ഡ്യുവല്‍ബാന്‍ഡ് വൈഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, എന്‍എഫ്‌സി, യുഎസ്ബി ടൈപ്പ്‌സി പോര്‍ട്ട് എന്നിവയും ഫോണ്‍ പിന്തുണയ്ക്കുന്നു.