കൈയും കാലും കെട്ടി വ്‌ളോഗറെ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

0 985

ഗാസിയാബാദിൽ ഫാഷൻ ബ്ലോഗറെ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. കൈയും കാലും കെട്ടിയാണ് ഫാഷൻ ബ്ലോഗർ റിതിക സിംഗിനെ ഭർത്താവ് ആകാശ് ഗൗതം തള്ളിയിട്ടത്. ( blogger ritika singh murdered)

ആഗ്രയിൽ സുഹൃത്തിനൊപ്പം ഫ്‌ളാറ്റിൽ താമസിക്കുകയായിരുന്നു മുപ്പതുകാരിയായ റിതിക. ഭർത്താവ് ആകാശ് ഫ്‌ളാറ്റിൽ വരികയായിരുന്നു. സുഹൃത്തിനൊപ്പം താമസിക്കുന്നതിനെ ചൊല്ലി റിതിയും ഭർത്താവും തമ്മിൽ വാക്‌പോര് നടക്കുന്നതിനിടെയാണ് ഭർത്താവ് അക്രമാസക്തനായത്.

ഫാഷൻ, ലൈഫ് സ്റ്റൈൽ ബ്ലോഗറായ റിതികയിക്ക് ഇൻസറ്റഗ്രാമിൽ 44,000 ഫോളോവേഴ്‌സുണ്ട്. 2014 ലാണ് റിതികയും ആകാശും കണ്ടുമുട്ടുന്നത്. പ്രണയത്തിലായ ഇരുവരും പിന്നീട് വിവാഹിതരാവുകയായിരുന്നു. ആകാശിന് സ്വന്തമായി ജോലിയോ വരുമാനമോ ഇല്ലാതിരുന്നതിനാൽ റിതികയുടെ ശമ്പളം പിടിച്ചുവാങ്ങുക പതിവായിരുന്നുവെന്ന് റിതികയുടെ കുടുംബം ആരോപിച്ചു.

വിവാഹ ശേഷം തന്നെ റിതികയ്ക്ക് ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും നിരവധി പീഡനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ടെന്ന് കുടുംബം പറഞ്ഞു. ഒരിക്കൽ തേപ്പ് പെട്ടി കൊണ്ട് പൊള്ളിച്ചിട്ടുണ്ടെന്നും കുടുംബം ആരോപിച്ചു.

 

Get real time updates directly on you device, subscribe now.