വോട്ടര്‍ പട്ടിക: ബന്ധുക്കളെ ചുമതലപ്പെടുത്താം
തിരുവനന്തപുരം: സംസ്ഥാനത്തെ തദേശ സ്ഥാപനങ്ങളിലേക്കുള്ള 2020ലെ പൊതുെതരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതിനോ സ്ഥാനമാറ്റത്തിനോ തിരുത്തലിനോ അപേക്ഷ നല്കിയവര് ഒഴിവാക്കാന്‍ പറ്റാത്ത കാരണങ്ങളാല്‍ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫിസര്‍ മുമ്ബാകെ നേര്വിചാരണക്കായി ഹാജരാകാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ അടുത്ത ബന്ധുക്കളെ അധികാരപ്പെടുത്താവുന്നതാണെന്ന് സംസ്ഥാന െതരഞ്ഞെടുപ്പ് കമീഷണര്‍ വി. ഭാസ്കരന് അറിയിച്ചു.
വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് അപേക്ഷിക്കുന്ന ഫോട്ടോ പതിച്ച ഒരു ഡിക്ലറേഷന്‍ കൂടി അപേക്ഷകന് ഒപ്പിട്ട് അധികാരപ്പെടുത്തിയ ആള് വശം കൊടുത്തയക്കണം. ഡിക്ലറേഷെന്റ മാതൃക www.lsgelection.kerala.gov.in വെബ് സൈറ്റില്‍ ലഭ്യമാണ്.