വുഹാന്‍ നഗരത്തിലെ ആദ്യ തീവണ്ടി ഓടിത്തുടങ്ങി

0 221

ലോകം മുഴുവന്‍ വ്യാപിച്ച കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാന്‍ നഗരത്തിലെ ലോക്ഡൗണ്‍ പൂര്‍ണ്ണമായും പിന്‍വലിച്ചതോടെ യാത്രാ ഗതാഗതം പുന:സ്ഥാപിക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ വുഹാനില്‍ നിന്നുള്ള ആദ്യ തീവണ്ടി പുറപ്പെട്ടതായും അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒരു കോടിയിലേറെ താമസക്കാരുള്ള വുഹാനിലെ ജനങ്ങള്‍ക്ക് ഇന്നുമുതല്‍ യാത്രാവില ക്കുകളില്ല. മറിച്ച്‌ എല്ലാവരുടേയും ആരോഗ്യം നിരീക്ഷിക്കാന്‍ ആരോഗ്യവകുപ്പിന്റെ പ്രത്യേക സംവിധാനം ആപ്പ് വഴി ഫോണുകളില്‍ ലഭ്യമാണ്. ഇത് നിര്‍ബന്ധമായും ഉപയോഗിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആളുകള്‍ ആരുമായി ബന്ധപ്പെടുന്ന എന്നതും ട്രാക്ക് ചെയ്യാനുള്ള തരത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.
നഗരത്തിലെ  കെട്ടിടങ്ങളില്‍ ലേസര്‍ സംവിധാനത്തിലൂടെ ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുന്ന പരിപാടികള്‍ എല്ലാ ദിവസവും നടക്കുകയാണ്. 70 ദിവസത്തിലേറെയായി വീടിന് പുറത്തിറങ്ങാന്‍ കഴിയാതിരുന്ന വൃദ്ധരായവര്‍ വരെ കണ്ണീരോടെ നന്ദി പറയുന്ന കാഴ്ചകളാണ് നഗരത്തിലെവിടേയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.