പഠിച്ച സ്ഥാപനത്തില്‍ത്തന്നെ അധ്യാപകനായി, അതേ സ്ഥാപനത്തിന്റെ അമരക്കാരനായി സേവനം ചെയ്ത് കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രി. വ്യാസൻ പി.പി സര്‍വ്വീസില്‍നിന്ന് വിരമിച്ചു. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ചടങ്ങുകളൊന്നും ഉണ്ടായിരുന്നില്ല. വ്യാസന്‍ മാസ്റ്റര്‍ വിരമിച്ച ഒഴിവില്‍ എം വി മാത്യുമാസ്റ്റര്‍ ഹെഡ്മാസ്റ്ററായി ചുമതലയേറ്റു.