പൈപ്പുപൊട്ടിയിട്ട് ഒരാഴ്ച; നന്നാക്കാതെ അധികൃതര്‍

0 107

പൈപ്പുപൊട്ടിയിട്ട് ഒരാഴ്ച; നന്നാക്കാതെ അധികൃതര്‍

തളിപ്പറമ്ബ് : കണ്ണപ്പിലാവ്-അയ്യന്‍കോവില്‍ റോഡില്‍ കുടിവെള്ളപൈപ്പ്‌ പൊട്ടിയിട്ട് ഒരാഴ്ചയായി. എന്നാല്‍, ഇതുവരെയായി പ്രശ്നം പരിഹരിച്ചില്ല. കുടിവെള്ളക്ഷാമത്തിനിടെയാണ് ഇവിടെ വലിയതോതില്‍ വെള്ളം പാഴാകുന്നത്.

ശക്തമായി വെള്ളംപുറത്തേക്കൊഴുകി കുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇതിനാല്‍ അപകടഭീഷണിയും നിലനില്‍ക്കുന്നു. അപായസൂചനയ്ക്കായി നാട്ടുകാര്‍ കഴിഞ്ഞദിവസം കുഴിയ്ക്ക് മുകളില്‍ ടയറും ചുറ്റിലും ചെങ്കല്ലും എടുത്തുവെച്ചിട്ടുണ്ട്. എങ്കിലും വെള്ളം ഇപ്പോഴും പുറത്തേക്ക് ഒഴുകുകയാണ്. പ്രശ്നം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയുണ്ടാവുന്നില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. ബസ് ഉള്‍പ്പെടെ പോകുന്ന റോഡിലാണ് കുടിവെള്ളം പാഴാവുന്നതും അപകടഭീഷണി നിലനില്‍ക്കുന്നതും.