ചെരുപ്പ് ഉപയോഗിക്കാതെ നടക്കുന്നത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും

0 198

ചെരുപ്പ് ഉപയോഗിക്കാതെ നടക്കുന്നത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും

 

ചെരുപ്പിടാതെ ആരും ഇപ്പോള്‍ വീട്ടില്‍ പോലും നടക്കാറില്ല. ചെരുപ്പിതെ കുട്ടികളെങ്ങാനും മുറ്റത്തേക്ക് ഇറങ്ങിയാല്‍ മാതാപിതാക്കള്‍ പോലും വഴക്ക് പറയും. എന്നാല്‍ ഇത് ശരിയല്ലെന്നാണ് ആരോഗ്യ രംഗത്തുള്ളവര്‍ പറയുന്നത്. നമ്മുടെ ശരീരത്തിലെ വിവിധ നാഡികള്‍ കാല്‍പാദവുമായി ബന്ധപ്പെട്ടിരിക്കുന്നവയാണ്. പച്ചപുല്ലില്‍ ചെരിപ്പിടാതെ നടക്കുന്നത് ഉറക്കമില്ലായിമയ്ക്ക് വരെ പരിഹാരമാണ്.

നഗ്നപാദങ്ങള്‍ മണ്ണിലോ മണലിലോ ചരലിലോ പതിയുമ്പോള്‍ കാലിനടിയിലുള്ള പ്രഷര്‍ പോയിന്റുകളെ ഉദ്ദീപിപ്പിക്കുകയാണ്. ഇതിന് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഹൃദയത്തിന്റെയും രക്തധമനികളുടെയും പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ദിവസം മുഴുവനും ഉന്മേഷത്തിനും കാഴ്ചകുറവിനും രക്തസമ്മര്‍ദം നിയന്ത്രിക്കാനും ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങള്‍ക്കും ചെരുപ്പ് ഉപയോഗിക്കാതെ നടക്കുന്നത് പരിഹാരമാണ്. ശരീരവേദനക്കും ഇത്തരത്തിലുള്ള നടത്തം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്