വാട്സ്ആപ് കോളുകള്‍ക്ക് സൗദി ഉടന്‍ അനുമതി നല്‍കിയേക്കും
റിയാദ്: വാട്സ്ആപ് കോള്‍ സേവനം ഇനി സൗദി അറേബ്യയിലും ലഭ്യമാകും. വാട്സ് ആപ് കോളുകള്‍ക്ക് ഉടന്‍ അനുമതി നല്‍കുമെന്ന് സൗദി കമ്യൂണിക്കേഷന്‍ അതോറിറ്റിയാണ് അറിയിച്ചത്. ഇതിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കും. രാജ്യത്ത് ഇന്റര്‍നെറ്റ് സ്പീഡ് വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അതോറിറ്റി അറിയിച്ചു.
സുരക്ഷാവിഷയങ്ങളും ടെലികോം കമ്ബനികളുടെ അഭ്യര്‍ഥനയും മാനിച്ചാണ് നേരത്തേ സൗദിയില്‍ വാട്സ്ആപ് കോളുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍, ഐഎംഒ ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷനുകള്‍ വഴി ഓണ്‍ലൈന്‍ കോളുകള്‍ ലഭ്യമാകുന്നുണ്ടായിരുന്നു. വാട്സ്ആപ് കോളുകള്‍ ലഭിക്കാത്തതിനെതിരെ വ്യാപക പരാതി ഉയര്‍ന്നതിനേത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത് സംബന്ധച്ച് പുനഃപരിശോധന നടത്തിയത്.