എടപ്പുഴ വാളത്തോടില്‍ വാഷ് പിടികൂടി നശിപ്പിച്ചു

0 451

എടപ്പുഴ വാളത്തോടില്‍ വാഷ് പിടികൂടി നശിപ്പിച്ചു

ഇരിട്ടി : എടപ്പുഴ വാളത്തോടില്‍ കലുങ്കിനടയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ 165 ലിറ്റര്‍ വാഷ് ഇരിട്ടി എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ജോണി ജോസഫും സംഘവും ചേര്‍ന്ന് പിടികൂടി നശിപ്പിച്ചു . ഓണം സ്പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് നടന്ന പട്രോളിംഗിനിടയിലാണ് വാളത്തോട് പുഷ്പഗിരി റോഡിലെ കലുങ്കിനിടയില്‍ ഒളിപ്പിച്ച നിലയിൽ വാഷ് കണ്ടെത്തിയത്. ഇരിട്ടി എക്‌സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ ജോണി ജോസഫ്, ടി. ബഷീര്‍, സി ഇ ഒ മാരായ കെ .പി. സനേഷ്, ടി. സുരേഷ് ,ടി. കെ. നിധീഷ് തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു .