നോട്ട് തൊട്ടാല്‍ കൈ കഴുകണം; കറന്‍സിയും കൊറോണ പടര്‍ത്തും

നോട്ട് തൊട്ടാല്‍ കൈ കഴുകണം; കറന്‍സിയും കൊറോണ പടര്‍ത്തും

0 1,084

നോട്ട് തൊട്ടാല്‍ കൈ കഴുകണം; കറന്‍സിയും കൊറോണ പടര്‍ത്തും

 

 

തിരുവനന്തപുരം: കൊറോണ വൈറസിന്റെ വ്യാപനത്തില്‍ കറന്‍സി നോട്ടുകള്‍ വലിയ തോതില്‍ കാരണമാകുന്നു. ദിനംപ്രതി നിരവധി ആളുകളിലേക്കാണ് നോട്ടുകള്‍ കൈമാറ്റം ചെയ്യപ്പെടുന്നത്. അതിനാല്‍ തന്നെ വൈറസിന്റെ വ്യാപനവും വേഗത്തിലാകുന്നു.

കൈകള്‍ സോപ്പുപയോഗിച്ചും മറ്റും നല്ല രീതിയില്‍ കഴുകി ശുചിത്വം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് ഓര്‍മപ്പെടുത്തുന്നതിന്റെ കാരണവും മറ്റൊന്നല്ല. പലരിലൂടെ കൈമാറിയെത്തുന്ന ഇത്തരം കറന്‍സികളിലൂടെ വൈറസ് എളുപ്പത്തില്‍ പടരുന്നു. കറന്‍സി കൈമാറിയുള്ള പണമിടപാടുകള്‍ വലിയ പ്രശ്‌നമാണ് ഈ ഘട്ടത്തില്‍. ഇത്തരം ഇടപാടിലൂടെ വൈറസ് പടരാന്‍ പതിന്മടങ്ങ് സാധ്യതയുണ്ട്.

അതുപോലെ ചിലര്‍ വായിലെ ഉമിനീര്‍ കൈവിരലില്‍ ചേര്‍ത്ത് പണം എണ്ണുന്നത് കാണം. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നതും തെറ്റാണന്ന് ആരോഗ്യ പ്രവര്‍ത്തകള്‍ വ്യക്തമാക്കി. ഇത്തരത്തില്‍ ഒട്ടും സുരക്ഷയില്ലാതെ കറന്‍സി ക്രയവിക്രയം ചെയ്യുന്നതിന് പകരമായി ഡിജിറ്റല്‍ പണമിടപാടുകള്‍ കൂടുതലായി ചെയ്യാനും അധികൃര്‍ ആവശ്യപ്പെടുന്നു