വാട്ടര്‍ അതോറിറ്റി ക്യാഷ് കൗണ്ടറുകള്‍ പുനഃരാരംഭിച്ചു
തിരുവനന്തപുരം: ലോക്ക്ഡൗണിനെത്തുടര്‍ന്ന് താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി വച്ചിരുന്ന വാട്ടര്‍ അതോറിറ്റി ക്യാഷ് കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ലോക്ഡൗണ്‍ നിബന്ധനകള്‍ പാലിച്ച് ഉപഭോക്താക്കള്‍ക്ക് വെള്ളക്കരം അടയ്ക്കാന്‍ ക്യാഷ് കൗണ്ടറുകളിലെത്താവുന്നതാണ്. മാസ്ക് നിര്‍ബന്ധമായും ധരിക്കണം. സാമൂഹിക അകലം പാലിച്ച് ക്യൂ നില്‍ക്കേണ്ടതാണ്. കൗണ്ടറുകളില്‍ ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍ എന്നിവ ലഭ്യമാക്കും.
വെള്ളക്കരം ഓണ്‍ലൈനില്‍ അടയ്ക്കാന്‍ https://epay.kwa.kerala.gov.in/ എന്ന വെബ് സൈറ്റ് ലിങ്ക് സന്ദര്‍ശിക്കാവുന്നതാണ്. ഓണ്‍ലൈന്‍ വഴി വെള്ളക്കരമടയ്ക്കുമ്ബോള്‍ ബില്‍ തുകയുടെ ഒരു ശതമാനം (ഒരു ബില്ലില്‍ പരമാവധി 100 രൂപ) കിഴിവ് ലഭിക്കും. 2000 രൂപയില്‍ കൂടുതലുള്ള എല്ലാ ബില്ലുകളും ഓണ്‍ലൈന്‍ വഴി അടയ്ക്കേണ്ടതാണെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചു.