‘ജലഗുണ നിലവാരവും ജലജന്യ രോഗങ്ങളും’ ; ജൽ ജീവൻ മിഷൻ ബോധവത്ക്കരണ പരിപാടി പരിപാടി സംഘടിപ്പിച്ചു

0 276

 

പെരിക്കല്ലുർ:ജൽ ജീവൻ മിഷൻ സാമൂഹ്യ സംഘടന പ്രവർത്തനങ്ങളുടെ ഭാഗമായി ജലഗുണ നിലവാരവും ജലജന്യ രോഗങ്ങളും എന്ന വിഷയത്തിൽ പെരിക്കല്ലുർ വ്യാപാര ഭവനിൽ നടന്ന ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടി മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ . ജിസ്റ മുനീർ ഉദ്ഘാടനം ചെയ്തു. ഒന്നാം വാർഡ് മെമ്പർ പി.എസ് കലേഷ് അധ്യക്ഷത വഹിച്ചു. പതിനേഴാം വാർഡ് മെമ്പർ . സുധ നടരാജൻ സംസാരിച്ചു . സാമൂഹ്യ ആരോഗ്യ വിദ്യാഭ്യാസ പരിശീലകൻ ടി പി ബാബു ക്ലാസ്സ് നയിച്ചു.