ജലജീവന്‍ മിഷന്‍ പദ്ധതി: ശുപാര്‍ശ സമര്‍പ്പിക്കാന്‍ മന്ത്രിസഭ ഉപസമിതി

0 1,344

ജലജീവന്‍ മിഷന്‍ പദ്ധതി: ശുപാര്‍ശ സമര്‍പ്പിക്കാന്‍ മന്ത്രിസഭ ഉപസമിതി

ജലജീവന്‍ മിഷന്‍ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സമഗ്ര അവലോകനം നടത്തി ഉചിതമായ ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി കണ്‍വീനറായും തദ്ദേശസ്വയംഭരണ വകുപ്പ,് ധനകാര്യ വകുപ്പ് മന്ത്രിമാര്‍ അംഗങ്ങളായും മന്ത്രിസഭ ഉപസമിതി രൂപീകരിക്കാന്‍ തീരുമാനിച്ചു. രാജ്യത്തെ എല്ലാ ഗ്രാമീണ വീടുകളിലും 2024 ഓടെ കുടിവെള്ളം എത്തിക്കുന്നതിന് 50:50 അനുപാതത്തില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ജലജീവന്‍ മിഷന്‍ പദ്ധതി.