വയനാട് കലക്ടറേറ്റിലെ പി.ആര്‍.ഡി ഓഫീസ് ജീവനക്കാര്‍ ഹോം ക്വാറന്‍റീനില്‍

0 1,108

വയനാട് കലക്ടറേറ്റിലെ പി.ആര്‍.ഡി ഓഫീസ് ജീവനക്കാര്‍ ഹോം ക്വാറന്‍റീനില്‍

 

കല്‍പ്പറ്റ: വയനാട് ജില്ലാ കലക്ടറേറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ മുഴുവന്‍ ജീവനക്കാരും ഹോം ക്വാറന്‍റീനില്‍. മാനന്തവാടിയിലെ കോവിഡ് രോഗബാധയുടെ പാശ്ചാത്തലത്തില്‍ ദ്വിതീയ സമ്ബര്‍ക്കമുള്ള ആളുമായി സമ്ബര്‍ക്കമുള്ള ജീവനക്കാരി പി.ആര്‍.ഡി ഓഫീസില്‍ ജോലി ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് നടപടി.

 

പി.ആര്‍.ഡി ഓഫീസ് പ്രവര്‍ത്തനം കലക്ടറേറ്റില്‍നിനന് വര്‍ക്ക് അറ്റ് ഹോം ആക്കി മാറ്റിയിരിക്കുകയാണ്.

 

അതേസമയം, കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ചതോടെ വയനാട്ടില്‍ നിയന്ത്രണങ്ങള്‍ വ്യാപിപ്പിച്ചു. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച്‌ പൊലീസുകാരന്‍റേതുള്‍പ്പെടെ മൂന്നു പേരുടെ റൂട്ട് മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കും.