വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു

0 575

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു

സുൽത്താൻ ബ​ത്തേരി: നൂല്‍പ്പുഴ മുണ്ടകൊല്ലിയില്‍ വയോധികനെ കാട്ടാന ആക്രമിച്ചുകൊന്നു. കര്‍ണ്ണാടക ഷിമോഗ സ്വദേശി കുമരന്‍ (70- മാധവ) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നൂല്‍പ്പുഴ പാട്ടവയല്‍ റോഡില്‍ മുണ്ടക്കൊല്ലി ആനപാലം ഭാഗത്ത് വെച്ച് ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

നൂല്‍പ്പുഴ മൂക്കുത്തിക്കുന്ന് ചെക്ക് പോസ്റ്റിന് സമീപമുള്ള വാടക ക്വാര്‍ട്ടേഴ്‌സിലാണ് ഇയാള്‍ താമസിച്ചിരുന്നത്. രാവിലെ മുണ്ടക്കൊല്ലിയിലേക്ക് കൂലിപണിക്കായി വരുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്​.

ഗുരുതരമായി പരിക്കേറ്റ ഇയാളെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ചൂവെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലയിലെ ആറളം ഫാം തൊഴിലാളിയും കാട്ടാന അക്രമത്തിൽ കൊല്ലപ്പെട്ടിരുന്നു.