വയനാട് ജില്ല അതിര്‍ത്തികളിലെ ചെക്‌പോയിന്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തി

0 1,013

വയനാട് ജില്ല അതിര്‍ത്തികളിലെ ചെക്‌പോയിന്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തി

കല്‍പ്പറ്റ: കൊറോണ രോഗവ്യാപനത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കിയതോടെ ജില്ലാതിര്‍ത്തികളിലെ ചെക്പോസ്റ്റ് പരിശോധന ഒഴിവാക്കി ജില്ല ഭരണകൂടം ഉത്തരവായി. കോഴിക്കോട്, കണ്ണൂര്‍ ജില്ലാതിര്‍ത്തികളിലെ ചെക്പോസ്റ്റുകളുടെ പ്രവര്‍ത്തനമാണ് അവസാനിപ്പിച്ചിരിക്കുന്നത്. ചെക്പോസ്റ്റുകളിലെ ഉദ്യോഗസ്ഥര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെങ്കിലും ഇതിനുമുമ്ബായി ആരോഗ്യവകുപ്പിന്റെ നിര്‍ദേശം തേടണം.

അന്തര്‍സംസ്ഥാന ചെക്പോസ്റ്റുകളായ മുത്തങ്ങ, ബാവലി എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിരുന്ന എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരെയും തിരികെ വിളിച്ചു. എന്നാല്‍, തഹസില്‍ദാര്‍മാര്‍ ഉദ്യോഗസ്ഥരെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നിയമിച്ച്‌, ചെക്‌പോസ്റ്റുകളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു.