വയനാട്  ജില്ലയിൽ ഇന്ന് 3 പേർക്ക് കോവിഡ്

0 1,229

വയനാട്  ജില്ലയിൽ ഇന്ന് 3 പേർക്ക് കോവിഡ്

ജില്ലയിൽ ഇന്ന് 3 പേർക്ക് കോവിഡ് 19  സ്ഥിരീകരിച്ചു. ജൂൺ 12ന് കുവൈറ്റിൽ നിന്നുമെത്തി ക്വാറന്റയിനിൽ കഴിഞ്ഞു വരുന്ന ചുണ്ടൽ സ്വദേശിയായ 43 കാരൻ, ജൂൺ 11 ന് കുവൈറ്റിൽ നിന്നുമെത്തി നെന്മേനിയിലെ ക്വാറന്റയിൻ സെന്ററിൽ കഴിഞ്ഞു വരുന്ന തമിഴ്നാട് കയ്യൂന്നി സ്വദേശിയായ 34 കാരൻ, ജൂൺ 04 ന് മഹാരാഷ്ട്രയിൽ നിന്നും ട്രെയിൻ മാർഗം കോഴിക്കോടെത്തി പിന്നീട് വൈത്തിരിയിൽ ക്വാറന്റയിനിൽ കഴിഞ്ഞു വരുന്ന മാനന്തവാടിയിലെ  വൈദിക വിദ്യാർത്ഥിയും, നിലവിൽ മഹാരാഷ്ട്രയിൽ ഉപരിപഠനം നടത്തി വരുന്നതുമായ ഗൂഡല്ലൂർ സ്വദേശിയായ 27 കാരൻ എന്നിവർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്.