വയനാട് ചുരത്തിന് ബദലായി ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതക്ക് അനുമതി
വയനാട് ചുരത്തിന് ബദലായി ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതക്ക് അനുമതി. കിഫ്ബിയില്‍നിന്ന് പണം ലഭ്യമാക്കി നിര്‍മിക്കും. ഇതിനായി 658 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി നല്കാന് മന്ത്രിസഭയോഗം തീരുമാനിച്ചു. വയനാടിന്റെ വികസനത്തിന് ആക്കം കൂട്ടുമെന്ന് കരുതുന്ന തുരങ്കപാത കോഴിക്കോട്, വയനാട് ജില്ലകളിലെ മലയോര ഹൈവേയുമായി ബന്ധിപ്പിക്കും.തിരുവമ്പാടി മണ്ഡലത്തിലെ ആനക്കാംപൊയില്‍നിന്ന് ആരംഭിച്ച് കല്പറ്റ മണ്ഡലത്തിലെ കള്ളാടിയില്‍ അവസാനിക്കുന്ന തുരങ്ക പാതയായിരിക്കുമിത്.