വയനാട്ടില്‍ കര്‍ശന നിയന്ത്രണം: വെള്ളമുണ്ട പഞ്ചായത്ത് പൂര്‍ണമായും അടച്ചിട്ടേക്കും
മാനന്തവാടി: വയനാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. നിലവില്‍ 19 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.
ഈയിടെ കോയമ്ബേട് പോയിവന്ന ട്രക് ഡ്രൈവറിലൂടെയാണ് ജില്ലയില്‍ രോഗം ബാധിച്ച 19 പേരില്‍ 15 പേര്‍ക്കും രോഗം പകര്‍ന്നത്. ഇവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയ കൂടുതല്‍പേര്‍ക്ക് രോഗബാധയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം കടുപ്പിക്കുന്നത്. വെള്ളമുണ്ട പഞ്ചായത്ത് പൂര്‍ണമായും അടച്ചിട്ടേക്കും. അവലോകന യോഗത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം.
ആദിവാസി മേഖലയില്‍ നിയന്ത്രണം കര്‍ശനമാക്കി.രോഗബാധയ്ക്ക് സാധ്യത നല്‍കാതെ തിരുനെല്ലി എടവക പഞ്ചായത്തുകളും മാനന്തവാടി മുനിസിപ്പാലിററിയും പൂര്‍ണമായും അടച്ചിടാനാണ് തീരുമാനം. കൂടാതെ അന്പലവയല്‍ , മീനങ്ങാടി, വെള്ളമുണ്ട, നെന്മേനി പഞ്ചായത്തുകള്‍ ഭാഗികമായും കണ്ടെയിന്‍മെന്റ് സോണാക്കിയിട്ടുണ്ട്.
അതേ സമയം രോഗബാധിതരായ പൊലീസുകാരുടെ സമ്ബര്‍ക്ക പട്ടിക വളരെ വലുതായത് ആശങ്കയുളവാക്കുന്നുണ്ട്. പൊലീസുകാരില്‍ ഒരാള്‍ക്ക് 72 ഇടങ്ങളിലാണ് സമ്ബര്‍ക്കമുള്ളത്. രണ്ടാമത്തെ ആള്‍ക്ക് 52 ഇടങ്ങളില്‍ സമ്ബര്‍ക്കമുണ്ട്.ഡിവൈഎസ്പിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്റെ സമ്ബര്‍ക്ക പട്ടിക ഇന്ന് പുറത്തിറക്കും.
നിലവില്‍ 2030 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 6 പേര്‍ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.