ലോകത്തിലെ ഏറ്റവും വലിയ ചക്ക വയനാട്ടില്‍

0 1,824

മാനന്തവാടി: ലോകത്തിലെ ഏറ്റവും വലിയ പഴം വയനാട്ടില്‍ വയനാട്ടിലെ മാനന്തവാടി താലൂക്കിലെ പേരിയ വില്ലേജിലെ കാപ്പാട്ടുമലയില്‍ മുംബൈ മലയാളിയും കണ്ണൂര്‍ സ്വദേശിയുമായ വിനോദിന്റെ ഉടമസ്ഥതയിലുള്ള വിഡ് മാന്‍ നിലയിലാണ് 52.350 കിലോഗ്രാം ഭാരമുള്ള ചക്ക വിളഞ്ഞത്.

നിലവില്‍ ലോകത്തുണ്ടായിട്ടുള്ള ഏറ്റവും വലിയ പഴമാണിത്.നിലവിലെ റെക്കോഡ് ചക്കയുടെ ഭാരം 52 ല്‍ താഴെ മാത്രമാണ്. സ്ഥലം നോക്കി നടത്തുന്ന സന്തോഷും കൂട്ടുകാരായ, ശശി, രവി, വിനീഷ് എന്നിവരും ചേര്‍ന്ന് കയറില്‍ കെട്ടിയിറക്കിയ ചക്കയുടെ വിവരം ലിംക ബുക് ഓഫ് റെക്കോഡ്സ് അധികൃതരെ അറിയിച്ചിട്ടുണ്ട്.