വയനാട്: കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത് കണക്കിലെടുക്കാതെ ഹോട്ടല്‍ തുറന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വൈത്തിയിലാണ് സംഭവം. നിരോധനാജ്ഞ ലംഘിച്ച് ഹോട്ടല്‍ തുറന്ന ഉടമ നിയാസിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തെന്ന് പോലീസ് അറിയിച്ചു.
കോവിഡ് വ്യാപരം നടയുന്നതിനായി വയനാട്ടില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. അതിര്‍ത്തിയില്‍ വാഹനങ്ങളില്‍ എത്തുന്നവരെ കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് വിട്ടയയ്ക്കുന്നത്. ആളുകള്‍ കൂട്ടം കൂടരുതെന്നും അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ എന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.