വയനാട്ടിലേക്ക് യാത്രാ​ നിയന്ത്രണം

0 978

 

വയനാട്​: വയനാട്ടിലേക്ക് സമീപ ജില്ലകളില്‍ നിന്ന്​ വരുന്ന വാഹനങ്ങള്‍ക്ക്​ നിയന്ത്രണം. സമീപ ജില്ലകളില്‍ നിന്ന്​ വരുന്ന അടിയന്തര ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങളല്ലാതെ മറ്റ്​ വാഹനങ്ങള്‍ വയനാട്ടിലേക്ക്​ കടത്തി വിടില്ല. വയനാട്​ ജില്ലയുടെ പ്രവേശന കവാടങ്ങളില്‍ പ്രത്യേക പരിശോധനയുണ്ടാകുമെന്നും ജില്ലാ കലക്​ടര്‍ അറിയിച്ചു.

കോവിഡ്​ 19 രോഗബാധയെ തുടര്‍ന്ന്​ യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന നിര്‍ദേശം വന്നപ്പോഴും വയനാട്ടിലേക്ക്​ ആളുകള്‍ വരുന്നതില്‍ കുറവ്​ വന്നിരുന്നില്ല.​ ഐസോലേഷനില്‍ തുടരാന്‍ നിര്‍ദേശിച്ചവര്‍ പോലും വയനാട്ടിലേക്ക്​ വരുന്ന സാഹചര്യവും ഉണ്ട്​. ഇതി​​െന്‍റ അടിസ്ഥാനത്തില്‍ വയനാട്ടിലേക്കുള്ള യാത്രകള്‍ നിയന്ത്രിക്കണമെന്ന്​ വ്യാപകമായി ആവശ്യമുയര്‍ന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ കലക്​ടറുടെ ഉത്തരവുണ്ടായിരിക്കുന്നത്​.