ജനാധിപത്യത്തിന്‍റെ അന്ത്യമാണ് രാജ്യത്ത് കാണുന്നത്: രാഹുല്‍ ഗാന്ധി

0 804

എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ റൈഡിനും രാജ്യത്ത് പ്രതിദിനം കുതിച്ചുയരുന്ന  വിലക്കയറ്റത്തിനുമെതിരെ ദില്ലി പൊലീസിന്‍റെ നിരോധനാജ്ഞ ലംഘിച്ച് കോണ്‍ഗ്രസ് എംപിമാര്‍ രാഷ്ട്രപതിഭവനിലേക്കും പ്രധാനമന്ത്രിയുടെ വസതിയിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തി. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയുമാണ് എംപിമാരുടെ പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. രാഹുലും പ്രിയങ്കയും അടക്കമുള്ള എംപിമാരും പ്രവര്‍ത്തകരും കറുത്ത വസ്ത്രം ധരിച്ചാണ്  പ്രതിഷേധ മാർച്ചിനെത്തിയത്. പാചകവാതകത്തിന് വില വര്‍ദ്ധിച്ചതിനെതിരെ ഗ്യാസ് കുറ്റിയുമായും പച്ചകറികളുമായാണ് എംപിമാര്‍ പ്രതിഷേധത്തിനെത്തിയത്.

Get real time updates directly on you device, subscribe now.