കർഷകർക്ക് ആശ്വാസമായി കാർഷിക ഉല്പന്ന വിപണനത്തിനായി ആഴ്ചചന്ത.

0 1,844

കർഷകർക്ക് ആശ്വാസമായി കാർഷിക ഉല്പന്ന വിപണനത്തിനായി ആഴ്ചചന്ത.

വെളിമാനത്ത് എല്ലാ വെള്ളിയാഴ്ചയും പ്രവർത്തിക്കുന്ന ആഴ്ചചന്ത വഴി കർഷകരിൽ നിന്നും പഴം-പച്ചക്കറികൾ മാർക്കറ്റ് വിലയേക്കാൾ അധികം നൽകി വാങ്ങി വിപണനം നടത്തുന്നു.കൂടാതെ കിഴങ്ങ് വർഗ്ഗങ്ങൾ, തേൻ, വെളിച്ചെണ്ണ എന്നിവയും കർഷകരിൽ നിന്നും വാങ്ങിക്കുന്നുണ്ട്. കൊക്കോ കൃഷി ചെയ്യുന്ന കർഷകരിൽ നിന്നും കാഡ് ബറീസുമായി സഹകരിച്ച് കൊക്കോ സംഭരിക്കുന്നുണ്ട്. പച്ചക്കറിവിത്ത്‌, പപ്പായ, മുരിങ്ങ, കറിവേപ്പ് എന്നിവയുടെ തൈകൾ, ഗ്രോബാഗ്, പോട്ടിങ്ങ് മിശ്രിതം, നൂട്രിയൻറ് മിക്സ്, സ്യൂഡോമോണസ്, ട്രൈക്കോ ഡെർമ്മ എന്നിവയും ഇത് വഴി വില്പന നടത്തുന്നു.കുടുംബശ്രീയുമായി സഹകരിച്ചാണ് ആഴ്ചചന്ത പ്രവർത്തിക്കുന്നത്.