ഇരിക്കൂർ താലൂക്ക് ആശുപത്രി അട്ടിമറി നീക്കത്തിനെതിരെ താക്കീതായി വെൽഫെയർ പാർട്ടി നിൽപു സമരം

0 688

ഇരിക്കൂർ താലൂക്ക് ആശുപത്രി അട്ടിമറി നീക്കത്തിനെതിരെ താക്കീതായി വെൽഫെയർ പാർട്ടി നിൽപു സമരം

ഇരിക്കൂർ: ഇരിക്കൂർ ഗവ: ആശുപത്രിയെ ആശ്രയിക്കുന്ന ഇരിക്കൂർ പഞ്ചായത്തിലേയും സമീപ പഞ്ചായത്തുകളിലേയും സാധാരണക്കാരുടെയും രാഷ്ട്രീയ, സാമൂഹിക ,സന്നദ്ധ സംഘടനകളുടേയും നിരന്തര ആവശ്യങ്ങൾക്കും സമരങ്ങൾക്കുമൊടുവിൽ കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ ഭരണ കാലത്ത് ഇരിക്കൂർ ഗവ: ആശുപത്രിയെ താലൂക്കാശുപത്രിയാക്കി രേഖാമൂലം ഉയർത്തിയെങ്കിലും
മാറി വന്ന പിണറായി സർക്കാർ താലൂക്കാശുപത്രിക്കാവശ്യമായ
സ്റ്റാഫ് പാറ്റേൺ അനുവദിക്കുകയോ
വികസന പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്യാതെ ജന വഞ്ചനാനയം പിന്തുടരുന്നതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി ഇരിക്കൂർ പഞ്ചായത്ത് കമ്മിറ്റി ഗവ: ആശുപത്രിക്ക് മുന്നിൽ നടത്തിയ നിൽപുസമരം താലൂക്ക് ആശുപത്രി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെയുള് ശക്തമായ താക്കീതായി.
പ്രവാസി സംഘടനകളും നാട്ടുകാരും അടിസ്ഥാന സൗകര്യ വികസനത്തിന് ലക്ഷക്കണക്കിന് രൂപ ചിലവഴിച്ചിട്ടും
താലൂക്കാശുപത്രിയായി രേഖാമൂലമുയർത്തിയ ആശു പത്രിയെ യാഥാർത്ഥ്യമാക്കുന്നതിൽ പിണറായി സർക്കാർ കാണിക്കുന്ന അനാസ്ഥ
ആശുപത്രിയെ ആശ്രയിക്കുന്ന
നാട്ടിലെ പാവങ്ങളിൽ പാവങ്ങളായ സാധാരണക്കാരോടുള്ള വെല്ലുവിളിയാണന്ന് നിൽപു സമരം ഉദ്ഘാടനം ചെയ്ത വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ പ്രസിഡണ്ട് സൈനുദ്ധീൻ കരിവെള്ളൂർ പ്രസ്താവിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് എൻ റഷീദ് ഹസൻ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷററർ എൻ എം ശഫീഖ് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു, ജില്ലാ സമിതിയംഗം സി കെ മുനവ്വിർ, മണ്ഡലം വൈസ് പ്രസിഡണ്ട് എൻ എം സ്വാലിഹ്, പഞ്ചായത്ത് സെക്രട്ടറി എം പി നസീർ, ഫ്രറ്റേണിറ്റി
ഇരിക്കൂർ മണ്ഡലം കമ്മിറ്റിയംഗം മുബീൻ കെ എന്നിവർ പ്രസംഗിച്ചു
വെൽഫെയർ പാർട്ടി ഇരിക്കൂർ ടൗൺ യൂണിറ്റ് പ്രസിഡണ്ട് എൻ മുഹ്സിൻ സ്വാഗതവും പഞ്ചായത്ത് ട്രഷറർ മുസ്തഫ കീത്തടത്ത് നന്ദിയും പറഞ്ഞു .സമീർ കെ, സലീം കെ , നസീം പെടയങ്കോട്, ഖാലിദ് എൻ എന്നിവർ നിൽപു സമരത്തിന് നേതൃത്വം നൽകി.