സ്കൂളുകള്‍ പൂട്ടിയാല്‍ കുട്ടികള്‍ക്ക് എങ്ങനെ ഉച്ചഭക്ഷണം നല്‍കും? സുപ്രീംകോടതി സ്വമേധയാ കേസെടുത്തു
സ്കൂളുകള്‍ പൂട്ടിയാല്‍ കുട്ടികള്‍ക്ക് എങ്ങനെ ഉച്ചഭക്ഷണം നല്‍കും? സുപ്രീംകോടതി സ്വമേധയാ കേസെടുത്തു
സ്കൂളുകള്‍ പൂട്ടിയാല്‍ കുട്ടികള്‍ക്ക് എങ്ങനെ ഉച്ചഭക്ഷണം നല്‍കും? സുപ്രീംകോടതി സ്വമേധയാ കേസെടുത്തു
ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ പൂട്ടിയതിനാല്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം ലഭിക്കാത്തതു സംബന്ധിച്ച് സുപ്രീംകോടതി സ്വമേധയാ (സുവോ മോട്ടോ) കേസെടുത്തു. ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെയുടെ ബഞ്ച് ഇക്കാര്യം ചൂണ്ടിക്കാട്ടി എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നോട്ടീസ് അയച്ചു.
സ്കൂള്‍ അടച്ചാല്‍ കുട്ടികള്‍ക്ക് എങ്ങനെ ഉച്ചഭക്ഷണം നല്‍കാനാവുമെന്നതു ചോദിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇന്ത്യയില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഡല്‍ഹിയില്‍ മാര്‍ച്ച് 31 വരെയാണ് സ്കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുന്നത്.