പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ കിട്ടിയ കരിമീനെ കളയാതിരിക്കാൻ വായിൽ കടിച്ച് പിടിച്ചു ; ജീവൻ അപകടത്തിലാക്കി മീൻപിടുത്തം തുടർന്ന കൃഷ്ണൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

0 1,917

പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ കിട്ടിയ കരിമീനെ കളയാതിരിക്കാൻ വായിൽ കടിച്ച് പിടിച്ചു ; ജീവൻ അപകടത്തിലാക്കി മീൻപിടുത്തം തുടർന്ന കൃഷ്ണൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശൂർ: പുഴയിൽ കുളിക്കാനിറങ്ങിയ കിട്ടിയ കരിമീനെ കളയാതിരിക്കാൻ വായിൽ കടിച്ച് പിടിച്ച് മീൻ പിടുത്തം തുടർന്ന് മധ്യവയ്‌സകൻ രക്ഷപ്പെട്ടത് നാട്ടുകാരുടെ സമയോചിതമായ ഇടപെടലിലൂടെയാണ്.ചാവക്കാട് സ്വദേശിയായ കൃഷ്ണനാണ് ജീവൻ തന്നെ അപകടത്തിലാക്കി മീൻ പിടിച്ചത്. കുളിക്കുന്നതിനായി പുഴയിലിറങ്ങിയ കൃഷ്ണൻ കിടന്ന് പിടയുന്നത് കണ്ടപ്പോൾ കൂടെ ഉണ്ടായിരുന്ന ആൾക്ക് ആദ്യം കാര്യം മനസിലായില്ല.

പിന്നീട് കൃഷ്ണനെ പുഴയിൽ നിന്ന് കരയ്‌ക്കെത്തിച്ച് നോക്കിയപ്പോഴാണ് വായിൽ മീനെ കണ്ടത്. ജീവൻ അപകടത്തിലാണെന്ന് മനസിലായപ്പോൾ ഉടൻ തന്നെ കൃഷ്ണനെ ബൈക്കിൽ കയറ്റി ചാവക്കാട്ടെ ആശുപത്രിയിലെത്തിച്ചു.എന്നാൽ അവിടെ നിന്നും അമല മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെടുകയായിരുന്നു. ഒടുവിൽ അമല ആശുപത്രിയിൽ വച്ച് ഒരു സംഘം ഇഎൻടി ഡോക്ടർമാർ ചേർന്നാണ് കൃഷ്ണന്റെ വായിൽ നിന്നും മീനിനെ പുറത്തെടുത്തത്.കുളിക്കാനായി പുഴയിലിറങ്ങിയപ്പോൾ കൃഷ്ണൻ ആദ്യം കിട്ടിയ മീനിനെ വായിൽ കടിച്ചുപിടിക്കുകയും മീൻ പിടുത്തം തുടരുകയുമായിരുന്നു. ഇതാണ് അപകടത്തിന് കാരണമായതെന്നും പറഞ്ഞു.നാട്ടുകാരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് മീൻ പിടുത്തം ഹരമാക്കിയ കൃഷ്ണൻ വലിയൊരപകടത്തിൽ നിന്ന് അയാൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.