കാഞ്ഞിരക്കൊല്ലിയിൽ കാട്ടാനയിറങ്ങി;വ്യാപക കൃഷിനാശം

0 708

കാഞ്ഞിരക്കൊല്ലിയിൽ കാട്ടാനയിറങ്ങി;വ്യാപക കൃഷിനാശം

കാഞ്ഞിരക്കൊല്ലി: കാഞ്ഞിരക്കൊല്ലി ഏലപ്പാറ മതിലേരി റോഡിൽ ഇന്ന് വെളുപ്പിന് ആന ഇറങ്ങി കൃഷി നശിപ്പിച്ചു.ജേക്കബ് കണം പാറയിൽ, സുരേഷ് മടത്തേടത്ത് എന്നിവരാണ് രണ്ട് ഏക്കർ സ്ഥലത്ത് കൃഷി നടത്തി വന്നത്. നെല്ല്, കപ്പ, ചേമ്പ്, എന്നിവയാണ് നശിപ്പിച്ചത് ,: എന്നാൽ ഇന്നലെ ആന ഇറങ്ങിയത് മൂലം അവർക്ക് വന്ന നഷ്ടം അനവധിയാണ്, ഇവരുടെ കൃഷിയിടം വേലി കെട്ടിത്തിരിച്ചാണ് സംരക്ഷിച്ചിരുന്നത്. എന്നാൽ അതും മറികടന്ന് ആനക്കൂട്ടം വരുകയായിരുന്നു.ഇവരുടെ എല്ലാ പ്രതീക്ഷ ളും നഷ്ടപ്പെട്ട് നിൽക്കുന്ന അവസ്ഥയാണ്.വാർഡ് മെമ്പർ സ്ഥലം സന്തർശച്ച് കാര്യങ്ങൾ പഞ്ചായത്തിലും ഫോറസ്റ്റ് ഓഫീസിലും അറിയിച്ചിട്ടുണ്ട്.