ഭാര്യയുടെ ചാരിത്രത്തില്‍ സംശയം, ഭാര്യയെ തല്ലിക്കൊന്ന് ആത്മഹത്യ ശ്രമം, യുവാവ് ഗുരുതരാവസ്ഥയില്‍

0 2,396

ഭാര്യയുടെ ചാരിത്രത്തില്‍ സംശയം, ഭാര്യയെ തല്ലിക്കൊന്ന് ആത്മഹത്യ ശ്രമം, യുവാവ് ഗുരുതരാവസ്ഥയില്‍

കോട്ടയം: സംശയ രോഗത്തെതുടര്‍ന്ന് ഭാര്യയെ അടിച്ചുകൊന്ന യുവാവ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍. നാഗമ്ബടം പുകടിമാലിയില്‍ സതീഷിനെയാണ് (38) പൊലീസ് നിരീക്ഷണത്തിലാക്കിയത്. ഭാര്യയെ തല്ലിക്കൊന്നശേഷം തൂങ്ങി മരിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി ഏഴരയോടെ നാഗമ്ബടത്തുള്ള വീട്ടില്‍വച്ചാണ് സംഭവം.

മിനിയുടെ(46) ചാരിത്രത്തില്‍ സംശയം തോന്നിയിരുന്ന സതീഷ് മിക്കപ്പോഴും ഇതേചൊല്ലി വാക്കുതര്‍ക്കവും അടിപിടിയും നടന്നിരുന്നാതായി നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ നടന്ന വാക്കുതര്‍ക്കത്തെതുടര്‍ന്നുള്ള അടിയില്‍ ബോധമറ്റ് വീണ മിനി താമസിയാതെ മരിക്കുകയായിരുന്നു. ഇതോടെ സതീഷ് വീട്ടില്‍ തൂങ്ങി മരിക്കാന്‍ ശ്രമിക്കുകയായിരുന്നു. നാട്ടുകാര്‍ ഇയാള്‍ തൂങ്ങിയ കയര്‍ അറുത്തുമാറ്റിയശേഷം ഗാന്ധിനഗര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സി.ഐ ക്ലീറ്റസ് കെ.ജോസഫ് എത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. മിനിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.