കാട്ടാനക്കൂട്ടം ആശുപത്രിയുടെ കൈവരികള്‍ തകര്‍ത്തു

0 199

കാട്ടാനക്കൂട്ടം ആശുപത്രിയുടെ കൈവരികള്‍ തകര്‍ത്തു

പന്തല്ലൂര്‍: നിര്‍മാണത്തിലിരിക്കുന്ന ചേരമ്ബാടി സര്‍ക്കാര്‍ പ്രാഥമിക ആശുപത്രികെട്ടിടത്തിലെ റാമ്ബിന്റെ കൈവരികള്‍ കാട്ടാനകള്‍ തകര്‍ത്തു. ചേരമ്ബാടി കോരഞ്ചാല്‍ റോഡില്‍ മൂന്നുസെന്റ് സ്ഥലത്ത് പരിമിതമായ കെട്ടിടസൗകര്യത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക ആരോഗ്യകേന്ദ്രത്തിനാണ് ചേരമ്ബാടി-കണ്ണന്‍വയല്‍ റോഡില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം ആരോഗ്യവകുപ്പിന്റെ കൈയിലുള്ള ഒരേക്കര്‍ സ്ഥലത്ത് കെട്ടിടനിര്‍മാണം ആരംഭിച്ചത്.

നിര്‍മാണ പ്രവര്‍ത്തനം അവസാനഘട്ടത്തിലെത്തിയിരിക്കേയാണ് കഴിഞ്ഞദിവസം കാട്ടാനകള്‍ റാമ്ബ് തകര്‍ത്തത്. മാര്‍ച്ച്‌ മധ്യത്തോടെ കെട്ടിടംപണിതീര്‍ത്ത് ആരോഗ്യവകുപ്പിന് കൈമാറും. കാട്ടാനക്കൂട്ടം സ്വൈരവിഹാരം നടത്തുന്ന പ്രദേശത്ത് കെട്ടിടത്തിന് ചുറ്റുമതിലിന് ഫണ്ട് വകയിരുത്തിയിട്ടില്ല. ഇത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. ഇതിനുസമീപത്താണ് 2017-ലും 2018-ലുമായി രണ്ടുപേരെ കാട്ടാനകള്‍ കൊന്നത്. ആശുപത്രി കെട്ടിടത്തിന് അടിയന്തരമായി ചുറ്റുമതില്‍ നിര്‍മിക്കാന്‍ തുക വകയിരുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.