വാളുമുക്കിൽ കാട്ട് കൊമ്പന്റെ വിളയാട്ടം

0 175

കേളകം: തകർന്ന ആന മതിൽ കടന്നെത്തിയ കാട്ടാന വാളുമുക്കിലെ വീടിന് നേരെ അക്രമം നടത്തി. കുറുപ്പഞ്ചേരി അച്ചാമ്മയുടെ വീടിന് നേരെയാണ് അക്രമം നടത്തിയത്. വീട്ടിലുള്ളവർ ഭയന്ന് നിലവിളിച്ചതോടെയാണ് കാട്ടാന മടങ്ങിയത്.

വീടിന്റെ ജനലിനുള്ളിലൂടെ കാട്ടാന തുമ്പിക്കൈയിട്ടതോടെ വീട്ടിലുള്ളവർ ഭയന്ന് നിലവിളിക്കുകയായിരുന്നു. പുലർച്ചെ രണ്ടരയോടെയാണ് അക്രമം. സമീപത്തെ ചക്കി മംഗലം കുഞ്ഞച്ചന്റെ വീടിന് സമീപത്തെ കൃഷിയും നശിപ്പിച്ചു. നിരവധി കൃഷിയിടങ്ങളിലും നാശനഷ്ടമുണ്ട്.