മുട്ടിൽ മരംമുറി: വനം ഉദ്യോഗസ്ഥന്‍റെ സസ്പെൻഷൻ പിൻവലിച്ചത് കേസ്​ അട്ടിമറിക്കാൻ ആരോപണവുമായി വ​യ​നാ​ട്​ പ്ര​കൃ​തി​സം​ര​ക്ഷ​ണ സ​മി​തി രംഗത്ത്

0 461

കൽ​പ​റ്റ: സം​സ്ഥാ​നം രൂ​പം​കൊ​ണ്ട​ശേ​ഷ​മു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ മ​രം​കും​ഭ​കോ​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ മു​ഴു​വ​ൻ പേ​രെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ന​ട​ന്നു​വ​രു​ന്ന സം​ഘ​ടി​ത ഗൂ​ഢാ​ലോ​ച​ന​യു​ടെ ഒ​ടു​വി​ല​ത്തെ ഉദാ​ഹ​ര​ണ​മാ​ണ് വ​നം വ​കു​പ്പ് ബീ​റ്റ് ഓ​ഫി​സ​ർ​ക്കെ​തി​രെ​യു​ള്ള ശി​ക്ഷാ​ന​ട​പ​ടി​ക​ൾ പി​ൻ​വ​ലി​ച്ച​തെ​ന്ന്​ വയനാട്​ പ്ര​കൃ​തി​സം​ര​ക്ഷ​ണ സ​മി​തി ആ​രോ​പി​ച്ചു.

മേ​ലു​ദ്യോ​ഗ​സ്ഥ​രും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​വും വി​വി​ധ ഏ​ജ​ൻ​സി​ക​ളും ബീ​റ്റ് ഓ​ഫി​സ​ർ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കൃ​ത്യ​മാ​യി ക​ണ്ടെ​ത്തി സ​ർ​ക്കാ​റി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.ആ​ദി​വാ​സി​ക​ൾ അ​ട​ക്ക​മു​ള്ള സാ​ധാ​ര​ണ ക​ർ​ഷ​ക​രെ വ​ഞ്ചി​ക്കു​ന്ന​തി​ൽ ബീ​റ്റ് ഓ​ഫി​സ​ർ മു​ഖ്യ​പ​ങ്കാ​ണ് വ​ഹി​ച്ച​ത്. മ​രം​മു​റി തു​ട​ങ്ങി​യ​തു മു​ത​ൽ ഇയാ​ൾ അ​ഗ​സ്​​റ്റി​ൻ സ​ഹോ​ദ​ര​ന്മാ​രു​ടെ നി​ത്യ​സ​ന്ദ​ർ​ശ​ക​നാ​യി​രു​ന്നു. മേ​ലു​ദ്യോ​ഗ​സ്ഥ​രെ ഇ​യാ​ൾ തെ​റ്റി​ദ്ധ​രി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ളു​ടെ ഫോ​ൺ കാ​ൾ വി​വ​ര​ങ്ങ​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ബീ​റ്റ് ഓ​ഫി​സ​റെ സ​ർ​വീ​സി​ൽ​ നി​ന്ന്​ പിരി​ച്ചു​വി​ടു​ന്ന​തി​നു പ​ക​രം തി​രി​ച്ചെ​ടു​ത്ത് ജി​ല്ല​യി​ൽ​ത​ന്നെ കു​ടി​യി​രു​ത്തി​യ​ത് ഉ​ന്ന​ത രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണെ​ന്നും സ​മി​തി ആ​രോ​പി​ച്ചു.

യോ​ഗ​ത്തി​ൽ തോ​മ​സ് അ​മ്പ​ല​വ​യ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ബു മൈ​ല​മ്പാ​ടി, എ​ൻ. ബാ​ദു​ഷ, എം. ​ഗംഗാധരൻ, സ​ണ്ണി മ​ര​ക്ക​ട​വ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.