വന്യമൃഗ പ്രതിരോധം; പ്രധാനമന്ത്രിയുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് എൽ ഡി എഫിന്റെ നേതൃത്വത്തിൽ ഒപ്പ് ശേഖരണം

0 437

 

മാനന്തവാടി :- വയനാട്ടിൽ രൂക്ഷമായ വന്യമൃഗശല്യം പരിഹരിക്കുന്നതിനായി വനം കേന്ദ്രം കൈകാര്യം ചെയ്യുന്ന കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ടതായതിനാൽ പ്രധാനമന്ത്രിയുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് എൽ ഡി എഫ് നേതൃത്വത്തിൽ നടത്തിയ ഒപ്പ് ശേഖരണം മാനന്തവാടിയിൽ സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ ഏറ്റുവാങ്ങി.
1972 ലെ കേന്ദ്ര വനനിയമത്തിൽ കാലോചിതമായ മാറ്റം വരുത്തുക, അധികമുള്ള വന്യ മൃഗങ്ങളെ മാറ്റി പാർപ്പിക്കുക, പന്നിയെ ക്ഷുദ്രജീവിയായി എഖ്യാപിക്കുക, തേക്ക് യൂക്കാലിമരങ്ങൾ വെട്ടിമാറ്റുക, കാടും നാടും വേർതിരിക്കുന്നതിനാവശ്യമായ ഫണ്ട് അനുവദിക്കുക, വന്യമൃഗ ആക്രമണത്തിനിരയാവുന്നവരുടെ നഷ്ടപരിഹാര തുക വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ മുൻനിറുത്തിയാണ് പ്രധാനമന്ത്രിക്ക് എൽ ഡി എഫ് നിവേദനം നൽകുന്നത്.

മാനന്തവാടി പോസ്റ്റാഫീസ് പരിസരത്ത് ചേർന്ന ഒപ്പ് സ്വീകരണ പരിപാടിയിൽ ശോഭരാജൻ അദ്ധ്യക്ഷത വഹിച്ചു. കെ.വി സണ്ണി , പി.കെ സുരേഷ്, പി.ടി ബിജു, ടോണി ജോൺ
എം. രജീഷ് , ശ്യാം മുരളി എന്നിവർ സംസാരിച്ചു